Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകാര്‍ വീണ്ടും ,ജാഗ്രതേ

അയര്‍ലണ്ടില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകാര്‍ വീണ്ടും ,ജാഗ്രതേ

ഡബ്ലിന്‍:ഡബ്ലിന്‍, ലിമറിക്ക് എന്നിവിടങ്ങളില്‍ വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകാര്‍ രംഗത്തിറങ്ങിയിട്ടുള്ളതായി ഗാര്‍ഡയുടെ മുന്നറിയിപ്പ്. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ഷോപ്പുകളില്‍ ബില്‍ അടയ്ക്കുന്നവരെയാണ് ഇത്തവണ തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത്. ഡബ്ലിനില്‍ രണ്ടും, ലിമറിക്കില്‍ ഒന്നും ഇത്തരം സംഭവങ്ങളാണ് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് ഷോപ്പുകള്‍ ജാഗ്രത പാലിക്കണമെന്ന് റീട്ടെയ്ല്‍ എക്സലന്‍സ് അയര്‍ലണ്ട് (ആര്‍ഇഐ) നിര്‍ദ്ദേശം നല്‍കി.

സ്മാര്‍ട്ട്ഫോണുകളിലെ ആപ്പുകള്‍ വഴി നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍സ് (എന്‍എഫ്സി) ടെക്നോളജി ഉപയോഗിച്ച് അടുത്തുള്ളവരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തട്ടിയെടുക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്.ഏതെങ്കിലും സ്ഥാപനങ്ങളിലെ ബില്‍,കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കുമ്പോള്‍ തൊട്ടടുത്തുള്ള സ്ഥലങ്ങളില്‍ നിലയുറപ്പിച്ച് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവര്‍ ഇത് കൈക്കലാക്കുന്നത്.ക്രെഡിറ്റ് കാര്‍ഡ് ബില്‍ ലഭിക്കുമ്പോള്‍ മാത്രമാണ് തട്ടിപ്പു നടന്നതിനെക്കുറിച്ച് കാര്‍ഡുടമകള്‍ അറിയുക.

Scroll To Top