Thursday December 08, 2016
Latest Updates

കമ്പനികളുടെ എതിര്‍പ്പ് മറികടന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുള്ള ഫീസ് പരിധി യൂറോപ്യന്‍ യൂണിയന്‍ കുറച്ചു

കമ്പനികളുടെ എതിര്‍പ്പ് മറികടന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുള്ള ഫീസ് പരിധി യൂറോപ്യന്‍ യൂണിയന്‍ കുറച്ചു

ഡബ്ലിന്‍:ക്രെഡിറ്റ് കാര്‍ഡുകളുടെ ഫീസിന് യൂറോപ്യന്‍ യൂണിയന്‍ പരിധി നിശ്ചയിച്ചു. ക്രഡിറ്റ് കാര്‍ഡ് കമ്പനികളുടെ എതിര്‍പ്പ് മറികടന്നാണ് യൂറോപ്യന്‍ പാര്‍ലമെന്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഫീസ് പരിധി നിശ്ചയിച്ചത്. യൂറോപ്യന്‍ യൂണിയന്റെ നടപടി വരുന്നതോടെ ഡെബിറ്റ് കാര്‍ഡ് പെയ്‌മെന്റുകള്‍ക്കുള്ള ഫീസ് 0.2 ശതമാനമായും ക്രെഡിറ്റ് കാര്‍ഡുകളുടേത് 0.3 ശതമാനമായും കുറയും. ഇതുവഴി പ്രതിവര്‍ഷം വ്യാപാരികള്‍ക്ക് ആറ് ബില്യണ്‍ യൂറോയുടെയും ഉപയോക്താക്കള്‍ക്ക് 730 മില്യണ്‍ യൂറോയുടെയും ലാഭം കണക്കാക്കപ്പെടുന്നു.അതേസമയം ഫീസ് പരിധി എടിഎം ഉപയോഗത്തിന് ബാധകമല്ല.

കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ ചെയ്യുമ്പോള്‍ കാര്‍ഡ് നിര്‍മാതാക്കള്‍ക്കുള്ള ഫീസിന് പരിധി വെച്ച യൂറോപ്യന്‍ പാര്‍ലമെന്റ് തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ 760 മില്യണ്‍ കാര്‍ഡുകളാണുള്ളത്. ശരാശരി 50 യൂറോയോളം വരുന്ന 43 ശതമാനം പര്‍ച്ചേഴ്‌സുകളും കാര്‍ഡ് ഉപയോഗിച്ചാണ് നടക്കുന്നത്. പണത്തിന് പകരം കാര്‍ഡ് ഉപയോഗിക്കുന്ന രീതി ഇപ്പോള്‍ യൂറോപ്പില്‍ കൂടിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആറു ശതമാനം വര്‍ധനയാണ് കാര്‍ഡ് ഉപയോഗത്തിലുണ്ടായത്. 100 ബില്യണ്‍ യൂറോയുടെ ബില്ലുകള്‍ ജനങ്ങള്‍ അടച്ചത് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ്. 

കാര്‍ഡ് ഉപയോഗം സുഗമമാണെങ്കിലും ചില്ലറ വ്യാപാരികള്‍ക്കും ഉപയോക്താക്കള്‍ക്കും കാര്‍ഡ് ഉപയോഗത്തിനുള്ള ഫീസ് ഒരു പ്രശ്‌നമായിരുന്നു. പല സ്ഥാപനങ്ങളിലും പല നിരക്കുകളിലാണ് കാര്‍ഡ് ഫീ ഈടാക്കിയിരുന്നത്. പുതിയ പരിധി പ്രകാരം അഞ്ച് വര്‍ഷത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് 0.2 ശതമാനം ഫീസ് മാത്രമെ ഈടാക്കുകയുള്ളൂ. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മൂന്ന് ശതമാനവും. അഞ്ച് വര്‍ഷ കാലാവധി കഴിഞ്ഞാല്‍ കാര്‍ഡ് കമ്പനികള്‍ക്ക് ഓരോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിനും ഉപയോക്താവില്‍ നിന്നും 0.50 ശതമാനം ഫീസ് ഈടാക്കാം. 

ഡൈനേഴ്‌സ്, അമേരിക്കന്‍ എക്‌സ്പ്രസ് തുടങ്ങിയ തേഡ് പാര്‍ട്ടി കാര്‍ഡുകള്‍ക്ക് ഇത് ബാധകമല്ല

Scroll To Top