Monday April 24, 2017
Latest Updates

ലെറ്റര്‍ കെന്നിയിലും,ഡബ്ലിനിലും ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ്

ലെറ്റര്‍ കെന്നിയിലും,ഡബ്ലിനിലും ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ്

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്. രാജ്യത്തെ വിവിധ ടൗണുകളില്‍ നിന്നായി ആയിരക്കണക്കിന് യൂറോയുടെ തട്ടിപ്പുകളാണ് സംഘം കഴിഞ്ഞ ദിവസങ്ങളിലായി ഒരു സംഘം നടത്തിയത്. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും അടങ്ങുന്ന സംഘം ക്രെഡിറ്റ് കാര്‍ഡുകളുടെ ക്ലോണുകള്‍, മോഷ്ടിച്ച കാര്‍ഡുകള്‍ എന്നിവയുപയോഗിച്ചാണ് വന്‍ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്.

ഡബ്ലിന്‍ സിറ്റ് സെന്റര്‍, കൗണ്ടി ഡോണഗലിലെ ലെറ്റര്‍കെന്നി എന്നവിടങ്ങിലെല്ലാം സംഘം തട്ടിപ്പു നടത്തിയിട്ടുണ്ട്. ലെറ്റര്‍കെന്നിയില്‍ നിന്നും 20,000 യൂറോ വിലവരുന്ന ലാപ്ടോപ്പുകള്‍, ഫോണുകള്‍, ആഭരണങ്ങള്‍, പെര്‍ഫ്യൂമുകള്‍ എന്നിവ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പു വഴി വാങ്ങിയതായാണ് ഗാര്‍ഡ കരുതുന്നത്. ഡബ്ലിനിലെ ഗ്രാഫ്ടണ്‍ സ്ട്രീറ്റില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ നിന്നും 5,000 യൂറോയുടെ സ്വര്‍ണ്ണാഭരണങ്ങളാണ് തട്ടിയെടുത്തത്.

സമ്പന്നരായവരുടെ ക്രെഡിറ്റ് കാര്‍ഡുകളുടെ ക്ലോണ്‍ സംഘം തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ട്. സമ്പന്നരായതിനാല്‍ വലിയ ഇടപാടുകള്‍ നടന്നാലും ബാങ്ക് അസ്വാഭാവികമായി ഒന്നും കരുതുകയില്ല എന്നതാണ് കാരണം. പൊതുവാഹനങ്ങളിലും, പ്രൈവറ്റ് കാറുകളിലും സഞ്ചരിക്കുന്ന സംഘം നിരന്തരം യാത്ര ചെയ്താണ് തട്ടിപ്പു നടത്തുന്നത്..

തട്ടിപ്പിനെത്തുടര്‍ന്ന് റീട്ടെയ്ല്‍ ഷോപ്പുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. സഹായങ്ങള്‍ക്കായി safecard.ie എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.

.

Scroll To Top