Thursday September 21, 2017
Latest Updates

യോഗ്യരായ സ്റ്റാഫില്ല,അയര്‍ലണ്ടിലെ ശിശു വിദ്യാഭ്യാസ മേഖലയില്‍ നൂറു കണക്കിന് ഒഴിവുകള്‍ സൃഷ്ട്ടിക്കപ്പെടും 

യോഗ്യരായ സ്റ്റാഫില്ല,അയര്‍ലണ്ടിലെ ശിശു വിദ്യാഭ്യാസ മേഖലയില്‍ നൂറു കണക്കിന് ഒഴിവുകള്‍ സൃഷ്ട്ടിക്കപ്പെടും 

ഡബ്ലിന്‍:പ്രീ സ്‌കൂള്‍/ ക്രഷ് ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പക്കുന്നതിനായി വേണ്ടത്ര നിക്ഷേപങ്ങള്‍ നടത്താന്‍ ഭരണകക്ഷി കഴിഞ്ഞ വര്‍ഷങ്ങളില്‍ തയ്യാറാവാത്തത് ഈ മേഖലയില്‍ വിദഗ്ദര്‍ക്കുള്ള ദൗര്‍ലഭ്യത്തിന് കാരണമായി എന്ന് അക്കാഡമിക്ക് വിദഗദ്ധരുടെ മുന്നറിയിപ്പ്. അടുത്ത സപ്തംബര്‍ മുതല്‍ എയര്‍ലി ചൈല്‍ഡ് ഹുഡ് കെയര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ (ഇ സി സി ഇ) സ്‌കീമിന്റെ പരിധി അഞ്ചര വയസ് വരെയാക്കാന്‍ ഉളള സര്‍ക്കാര്‍ പദ്ധതിയ്ക്ക്, യോഗ്യരായ സ്റ്റാഫിന്റെ ക്ഷാമം തിരിച്ചടിയാവും. ഈ സ്‌കീമിന്റെ ദൗത്യം നടപ്പാക്കാന്‍ വേണ്ടത്ര പ്രൊഫഷണലുകള്‍ ഇല്ല എ്ന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒരു വര്‍ഷം നേരത്തെ ഉള്ള ‘സൗജന്യ പ്രീസ്‌കൂള്‍ ഇയറില്‍’ ജോലി ചെയ്യാന്‍ വേണ്ടത്ര പ്രൊഫഷണലുളെ പരിശീലിപ്പിക്കാനും നൈപുണ്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും വളരെ കുറച്ചു പണം മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. മികച്ച യോഗ്യതകള്‍ ഉള്ള അനേകം ആളുകള്‍ ശിശുവിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യാന്‍ താത്പ്പര്യം കാട്ടുന്നുണ്ടെങ്കിലും വേണ്ടത്ര ‘ഇന്‍സെന്റീവ്’ ലഭിക്കാതെ അവര്‍ നിരാശരായി മറ്റ് തൊഴില്‍ മേഖലകളിലേക്ക് പോകേണ്ടി വരുന്നു. 

68,000 കുട്ടികള്‍ ഇപ്പോള്‍ തന്നെ സ്‌കീമില്‍ ചേര്‍ന്നിട്ടുണ്ടെന്നും എ്ന്നാല്‍ ഇവരെ ഉള്‍ക്കൊള്ളാനുള്ള ശേഷി വിദ്യാഭ്യാസ മേഖലയ്ക്കില്ലെന്ന ആശങ്ക ശക്തമാവുന്നു.ശിശു വിദ്യാഭ്യാസ മേഖലയില്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് യാതൊരു കാലതാമസവും ഇല്ലാതെ അടുത്ത വര്‍ഷങ്ങളില്‍ അയര്‍ലണ്ടില്‍ ജോലി ലഭിച്ചേക്കുമെന്ന് ഇത് സംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

Scroll To Top