Friday December 09, 2016
Latest Updates

ഇന്ത്യയില്‍ കാറുകള്‍ക്ക് ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാവുന്നു

ഇന്ത്യയില്‍ കാറുകള്‍ക്ക് ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാവുന്നു

ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ കാര്‍ മോഡലുകളും 2017 ഒക്ടോബര്‍ മുതല്‍ ക്രാഷ് ടെസ്റ്റിന് വിധേയമാകേണ്ടി വരും. നിലവില്‍ വില്പനയുള്ള മോഡലുകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വാഹനങ്ങളില്‍ വരുത്തുന്നതിനായി 2018 ഒക്ടോബര്‍ വരെ സമയം അനുവദിച്ചേക്കുമെന്നാണ് അറിയുന്നത്. ക്രാഷ് ടെസ്റ്റ് പോളിസിയെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന നിയമത്തിലാണ് നിബന്ധനകളുള്ളത്.

ഫ്രണ്ട്, സൈഡ് ക്രാഷ് ടെസ്റ്റുകളാണ് തുടക്കത്തില്‍ നടത്തുക. വാഹനം പാലിക്കേണ്ട ഏറ്റവും കുറവ് സുരക്ഷാ സംവിധാനങ്ങള്‍ മാത്രമാണ് ഇതില്‍ പരിശോധിക്കപ്പെടുക. ഫ്രണ്ട് ക്രാഷ് ടെസ്റ്റ് മണിക്കൂറില്‍ 56കി.മി വേഗത്തിലും, സൈഡ് ക്രാഷ് ടെസ്റ്റ് മണിക്കൂറില്‍ 50 കി.മി വേഗത്തിലുമാണ് നടത്തപ്പെടുക.

ക്രാഷ് ടെസ്റ്റുകള്‍ നിലവില്‍ വരുന്നതോടെ കാറുകളില്‍ എയര്‍ബാഗടക്കമുള്ള സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാവും. കാറുകളുടെ ബോഡി ഫ്രെയിമിന്റെ ഗുണനിലവാരത്തിലും കാര്യമായ മെച്ചപ്പെടുത്തല്‍ വേണ്ടിവരും.

ഇപ്പോള്‍ വിപണി നിയന്ത്രിക്കുന്ന പല കാറുകള്‍ക്കും ടെസ്റ്റ് നിലവില്‍ വരുന്നതോടെ വിപണിയില്‍ നിന്നും പിന്‍വാങ്ങേണ്ടി വരും. ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം എന്നായിരിക്കും പദ്ധതി അറിയപ്പെടുക.

 

Scroll To Top