Saturday December 10, 2016
Latest Updates

മരണമുഖത്ത് നിന്നും സി പി ആര്‍ നല്‍കി അമ്മൂമ്മയെ രക്ഷിച്ച ഡബ്ലിനിലെ കുട്ടികളുടെ കഥ

മരണമുഖത്ത് നിന്നും സി പി ആര്‍ നല്‍കി അമ്മൂമ്മയെ രക്ഷിച്ച ഡബ്ലിനിലെ കുട്ടികളുടെ കഥ

നാലുവയസ്സുകാരന്‍ നാഥന്‍ അമ്മൂമ്മയായ ഉര്‍സുല ഡൊറാനൊപ്പം ഡബ്ലിന്‍ നഗരത്തിലെ ബാല്‍ഡോണലിലെ വീടിനുള്ളില്‍ കഥ പറഞ്ഞിരിക്കുകയായിരുന്നു. ഒപ്പം നാഥന്റെ കൂട്ടുകാരി ആറുവയസ്സുകാരി കാറ്റെലിനും ഉണ്ട്. പെട്ടെന്നാണ് അമ്മൂമ്മ അപസ്മാരം ബാധിച്ചതു പോലെ കുഴഞ്ഞ് വീഴുന്നത്. ബോധം നശിച്ച് ശ്വാസം കിട്ടാതെ പിടയുന്ന അമ്മൂമ്മയെ കണ്ട് ഒരു നിമിഷം പകച്ച കുട്ടികള്‍ അടുത്ത നിമിഷത്തില്‍ തികച്ചും പക്വമതികളായ പ്രൊഫഷണലുകളെപ്പോലെ പെരുമാറാന്‍ തുടങ്ങി.

നാല്‍പ്പത് മിനിറ്റിനു ശേഷം ആബുംലന്‍സ് എത്തുന്നത് വരെ അമ്മൂമ്മയുടെ ജിവന്‍ നിലനിര്‍ത്താന്‍ കുട്ടികള്‍ ചെയ്ത കാര്യങ്ങള്‍ ഒരു സിനിമാക്കഥയേക്കാള്‍ ആവേശകരമാണ്. 

കാറ്റലിന് കുറച്ചു ദിവസങ്ങള്‍ക്ക് എങ്ങനാണ് സി പി ആര്‍ നല്‍കേണ്ടത് എന്ന് അവളുടെ പിതാവ് എന്ന് കാണിച്ചു കൊടുത്തിരുന്നു. അമ്പരന്നു നില്‍ക്കുന്ന നാഥനെ ആശ്വസിപ്പിച്ചുകൊണ്ട് അവള്‍ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. അവരെ ശരീരത്തിന്റെ ചൂടു നഷ്ടപ്പെടാത്തവണ്ണം പുതപ്പിച്ചു. അമ്മൂമ്മ നാക്കു കടിച്ച് മുറിച്ചു വായില്‍ മുഴുവന്‍ രക്തം നിറഞ്ഞതിനാല്‍ മൗത്ത് ടു മൗത്ത് രീതിയില്‍ ശ്വാസം നല്‍കാന്‍ ആയില്ല. ഉടന്‍ തന്നെ ശ്വാസത്തിനായി പിടയുന്ന അമ്മൂമ്മയെ അവര്‍ വശത്തേക്ക് തിരിച്ചു കിടത്തി. പുറത്ത് അമര്‍ത്തി ശ്വാസം നല്‍കാന്‍ തുടങ്ങി. തന്റെ കൈ കുഴയുമ്പോള്‍ എങ്ങനെയാണ് അത് ചെയ്യേണ്ടത് എന്ന് നാഥന് കാട്ടിക്കൊടുത്തു. ആശുപത്രിക്കിടക്കയില്‍ ഇരുന്ന് തന്റെ ജീവന്‍ രക്ഷിച്ച കുഞ്ഞുങ്ങളെക്കുറിച്ച് ആവേശത്തോടെ പറയുകയാണ് അമ്മൂമ്മ.

നാഥന്റെ അമ്മൂമ്മയ്ക്ക് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഒരു സ്‌ട്രോക്ക് വന്നത് എനിക്ക് അറിയാമായിരുന്നു. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ തനിക്ക് സുഖമില്ല എന്ന തോന്നുന്നായി അമ്മൂമ്മ പറഞ്ഞു. പെട്ടെന്ന് അവരുടെ ചലനങ്ങള്‍ പതുക്കെയായി. താന്‍ വീഴാന്‍ പോവുകയാണ് എന്ന് അവര്‍ പറഞ്ഞു’… കാറ്റലിന്‍ എന്ന കൊച്ചു മിടുക്കി കാണാന്‍ എത്തിയവരോട് പറഞ്ഞു.. തനിക്ക് അമ്മൂമ്മയുടെ ടെ വായിലേക്ക് ഊതാന്‍ കഴിഞ്ഞില്ല എന്നും, പുറത്ത് അമര്‍ത്തി ശ്വാസം കൊടുക്കുകയും നാഥനെ അത് പഠിപ്പിക്കുകയും ചെയ്തു എന്നും അവള്‍ പറഞ്ഞു നിര്‍ത്തുമ്പോള്‍..അമ്മൂമ്മയ്ക്ക് ഒപ്പം അഭിമാനം കൊള്ളുന്നത് കേള്‍ക്കുന്നവരെല്ലാമാണ്.

ഇതിനെക്കാളേറെ അഭിനന്ദനം അര്‍ഹിക്കുന്നത് മകളെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള അതിപ്രധാനമായ പാഠം പഠിപ്പിച്ച കാറ്റലിന്റെ പിതാവാണ്. പ്രൈമറി ക്ലാസ്സുകളില്‍ ഫസ്റ്റ് എയിഡ് പഠിപ്പിക്കുന്നത് രസകരമാവില്ലേ എന്നതാണ് അടുത്ത ചോദ്യം?എന്തിന് പ്രൈമറി ക്ലാസുകള്‍ക്ക് ചുമതല വിടണം.അത് വീടുകളില്‍ തന്നെയാവാമല്ലോ?വിലയേറിയ ഒരു ജീവന്‍ രക്ഷിക്കാന്‍ ഏതു ചെറിയ കുട്ടിയ്ക്കും ആയേക്കുമെന്ന് മറക്കരുത് !



Scroll To Top