Sunday December 04, 2016
Latest Updates

കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷ സന്ധ്യ ഇന്ന് 

കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷ സന്ധ്യ ഇന്ന് 

കോര്‍ക്ക് :കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ ഒരുക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷ സന്ധ്യക്കായി കോര്‍ക്കിലെ മലയാളി സമൂഹം ഒരുങ്ങി. ടോഗറിലെ സെന്റ് ഫിന്‍ബാര്‍സ് ക്‌ളബില്‍ ഇന്ന് (ജനുവരി 2 ശനിയാഴ്ച) വൈകുന്നേരം 5.30 ന് പരിപാടികള്‍ ആരംഭിക്കും.
കുട്ടികളും മുതിര്‍ന്നവരും തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി വരുന്നു.കോര്‍ക്കില്‍ ആദ്യമായി നടക്കുന്ന ആവേശകരമായ കരോള്‍ മത്സരത്തിന് ഈ കലാസന്ധ്യ സാക്ഷ്യം വഹിക്കും.വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും എവര്‍ റോളിംഗ് ട്രോഫിയും നല്കപ്പെടും. 

കാറ്റിനും മഴക്കും തങ്ങളുടെ ആവേശത്തെ തെല്ലും തളര്‍ത്താന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചു ടീമുകള്‍ അവസാന വട്ട പരിശീലനത്തിലാണ്. എല്ലാവരും കൃത്യ സമയത്ത് തന്നെ എത്തിച്ചേര്‍ന്ന് ഈ കലാസായാഹ്നം വിജയമാക്കി തീര്‍ക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
വാര്‍ത്ത:റോജോ പുറപ്പന്താനം
corkkk

 

Scroll To Top