Tuesday December 06, 2016
Latest Updates

കോര്‍ക്ക് സി പി എം എ കലോത്സവം 2015:രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോര്‍ക്ക് സി പി എം എ കലോത്സവം 2015:രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോര്‍ക്ക്:കോര്‍ക്കില്‍ നടത്തപ്പെടുന്ന ‘ സി പി എം എ കലോത്സവം 2015ന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോര്‍ക്കിലുള്ള എല്ലാ കുട്ടികള്‍ക്കും അവരുടെ കലാ വാസനകള്‍ പരിപോഷിപ്പിക്കുന്നതിനും , പൊതു വിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനുമായാണ് ‘ സി പി എം എ കലോത്സവം 2015’സംഘടിപ്പിച്ചിരിക്കുന്നത്.

ജൂലൈ 25 നു ബിഷപ്പ് ടൌണ്‍ ജീ എ എ ഹാളില്‍ വച്ചാണ് കലോത്സവം നടത്തപ്പെടുക.
പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുവാനും തങ്ങളുടെ കഴിവ് തെളിയിക്കാനും ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സി പി എം എ കലോത്സവത്തിന്റെ മുഴുവന്‍ ചിലവുകളും കോര്‍ക്ക് പ്രവാസി മലയാളി അസോസിയഷന്‍ ആണ് വഹിക്കുന്നത്. കുട്ടികള്‍ക്കായി സൌജന്യമായി എന്തെങ്കിലുംപദ്ധതികള്‍ നടപ്പാക്കണം എന്ന ദീര്‍ഘ നാളത്തെ ആഗ്രഹമാണ് ഈ പരിപാടിയോട് കൂടി പൂവണിയുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.

സി പി എം എ കലോത്സവത്തിലെ വിവിധ മത്സരങ്ങളും അവയുടെ വിശദ വിവരങ്ങളും താഴെ കൊടുക്കുന്നു 

ക്വിസ് മത്സരം(പരമാവധി 3 പേര്‍ മാത്രമേ ഒരു ടീമില്‍ അനുവദിക്കൂ)
5 മുതല്‍ 12 വയസു വരെയുള്ളവരുടെ വിഭാഗം (വിഷയം :അയര്‍ലണ്ട് ,ഇന്ത്യ,കേരളം ,സ്‌പോര്‍ട്‌സ് )
12 മുതല്‍ 18 വയസു വരെയുള്ളവരുടെ വിഭാഗം (വിഷയം :എല്ലാ മേഖലയിലും നിന്ന് ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം )
പ്രസംഗമത്സരം 
7 വയസില്‍ താഴെ ,7 മുതല്‍ 12 വയസുവരെ ,12 മുതല്‍ 18 വയസുവരെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തപ്പെടുക
വിഷയം :ഓണം ( എല്ലാ വിഭാഗങ്ങള്‍ക്കുo )
സമയം : 3 മിനിറ്റ് 
സമൂഹഗാന മത്സരം (ഒരു വിഭാഗം മാത്രം/ ഒരു ടീമില്‍ പരമാവധി 5 പേരില്‍ കൂടുതല്‍ അനുവദിക്കുന്നതല്ല 
ഡ്രോയിംഗ് മത്സരം(3 വിഭാഗങ്ങളായാണ് മത്സരങ്ങള്‍ നടത്തപ്പെടുക) 
7 വയസില്‍ താഴെ ,7 മുതല്‍ 12 വയസുവരെ ,12 മുതല്‍ 18 വയസുവരെ 
വിഷയം :ഓണം

സമയം:30 മിനിറ്റ്(NB: ഡ്രോയിഗിനുള്ള ട്വിസ്റ്റബിള്‍സ് മത്സരാര്‍ത്ഥികള്‍ തന്നെ കൊണ്ടുവരേണ്ടതാണ്.)

മത്സരത്തില്‍ പങ്കെടുക്കുവാനും ആകര്‍ഷകമായ സമ്മാനങ്ങള്‍ കരസ്ഥമാക്കുവാനും എല്ലാ കുട്ടികളെയും സ്വാഗതം ചെയ്യുന്നു. 
സി പി എം എ കലോത്സവം 2015 നു പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും സാജന്‍ ചെറിയാന്‍(0870556227) അല്ലെങ്കില്‍ റോയി കൊച്ചാക്കന്‍(0879078867)എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു 
വാര്‍ത്ത :റോജോ പുറപ്പന്താനം

CPMA CR

Scroll To Top