Saturday December 03, 2016
Latest Updates

കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന് നവനേതൃത്വം

കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന് നവനേതൃത്വം

കോര്‍ക്ക്:കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വില്‍ട്ടന്‍ ബ്രു കൊളംബാനസില്‍ വില്‍സണ്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സി പി എം എ യുടെ ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയേയും ഭാരവാഹികളെയും ഐക്യകണ്ഠമായി തിരഞ്ഞെടുത്തത്.സാജന്‍ ചെറിയാന്‍(പ്രസിഡണ്ട്) മനോജ് സുകുമാരന്‍ കരിപ്പുറം(വൈസ് പ്രസിഡണ്ട് )ജെയ്‌സ് ജോര്‍ജ് കല്ലമ്മാരിയില്‍(സെക്രട്ടറി )സഞ്ജിത് ജോണ്‍(ജോയിന്റ്‌സെക്രട്ടറി)മനോജ് വര്‍ഗീസ്(ട്രഷറര്‍) എന്നിവരാണ് പുതിയ സാരഥികള്‍.

ജനറല്‍ ബോഡി യോഗത്തില്‍ എബി തോമസ് 2014 2015 വര്‍ഷത്തെ കണക്ക് അവതരിപ്പിക്കുകയും ,മനോജ് വര്‍ഗീസ് റിപ്പോര്‍ട്ട് വായിക്കുകയും ചെയ്തു .തുടര്‍ന്ന് സി പി എം എ ക്ക് ഒരു പുതിയ ബൈ ലോ ഐക്യകണ്‌ഠേന പാസ്സാക്കി .കഴിഞ്ഞ വര്‍ഷത്തെ പ്രവര്ത്തനങ്ങളുടെ വിലയിരുത്തലിനു ശേഷം ഒരിക്കല്‍ക്കൂടി ഒരുമയുടെയും സ്‌നേഹത്തിന്റെയും ,സാഹോദര്യത്തിന്റെയും ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് ഭാവി പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.

സംഘടനയുടെ ഈ വര്‍ഷത്തേക്കുള്ള പി ആര്‍ ഒ മാരായി അനീഷ് വി സ്‌കറിയ , റോജോ പുറപ്പന്താനം എന്നിവരെയും,എക്‌സിക്കുട്ടീവ് കമ്മിറ്റിയിലേക്ക് വില്‍സണ്‍ വര്‍ഗീസ്,എബി തോമസ്,ബിനു തോമസ്,റോയ് കൊച്ചാക്കന്‍,ജോര്‍ജ് ജോസ്,അനീഷ് വി സ്‌കറിയാ ,ബിജു പരമേശ്വരന്‍, സുരേഷ് കൃഷ്ണന്‍,അനില്‍ വര്‍ഗീസ്,സജോഷ് ജോയ്,ഹരികൃഷ്ണന്‍ രാജഗോപാല്‍ ,അജേഷ് ജോണ്‍,ജിജോ രാജു,റോജോ പുറപ്പന്താനം എന്നിവരെയും തിരഞ്ഞെടുത്തു.

നിയുക്ത പ്രസിഡണ്ട് സാജന്‍ ചെറിയാന്‍ ,വിജയകരമായി കാലാവധി പൂര്‍ത്തിയാക്കിയ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ,നന്ദി അറിയിക്കുകയും ചെയ്തു.വില്‍സണ്‍ വര്‍ഗീസിന്റെ മറുപടി പ്രസംഗത്തോടെ ജനറല്‍ ബോഡി അവസാനിക്കുകയും ചെയ്തു.
വാര്‍ത്ത :റോജോ പുറപ്പന്താനം 

Scroll To Top