Sunday December 11, 2016
Latest Updates

കോര്‍ക്കില്‍ സി പി എം എ കലോത്സവം ആഗസ്റ്റ് 20 ന്,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോര്‍ക്കില്‍ സി പി എം എ കലോത്സവം ആഗസ്റ്റ് 20 ന്,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോര്‍ക്ക്:പ്രവാസി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന സി പി എം എ കലോത്സവം 2016 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു ആഗസ്റ്റ് 20 ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് പരിപാടികള്‍ ആരംഭിക്കുന്നതാണ് ബിഷപ്പ്സ് ടൗണ്‍ ജിഎ എ ഹാളില്‍ വച്ചാണ് ഇപ്രാവശ്യം കലോത്സവം നടത്തപ്പെടുക.കുട്ടികളുടെ ഗണിത ശാസ്ത്ര സാങ്കേതിക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാനായി ഒരുക്കിയിരിക്കുന്ന എക്സിബിഷന്‍ ആയിരിക്കം ഈ പ്രാവശ്യത്തെ പരിപാടിയുടെ ഹൈലൈറ്റ്.ഉച്ചക്ക് കൃത്യം ഒരു മണിക്ക് തന്നെ രജിസ്ട്രേഷന്‍ ആരംഭിക്കുന്നതാണ്. മത്സര ഇനങ്ങളുടെ വിശദവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു
I. പ്രസംഗ മത്സരം
3 മിനിട്ട് വിഷയം: പ്രവാസ ജീവിതം
ഭാഷ: മലയാളം രണ്ടു കാറ്റഗറിയിലായിട്ടാണ് മത്സരം നടത്തപ്പെടുക
ജൂണിയര്‍: 8 വയസു മുതല്‍ 12വയസു വരെ
സീനിയേഴ്സ് 13 വയസ് മുതല്‍ 18 വയസ് വരെ
2. പെയിന്റിംഗ്: ഒരു മണിക്കൂര്‍ വിഷയം: കുടുംബം (family) മൂന്നു വിഭാഗങ്ങളായാണ് മത്സരം നടക്കുക.സബ് ജൂണിയര്‍ 7 വയസു വരെ. (കളറിംഗ് മാത്രം) ജൂണിയര്‍ 8 വയസു മുതല്‍ 12 വയസ്സുവരെ .സീനിയേഴ്സ്: 13 വയസു മുതല്‍ 18 വയസു വരെ ജൂനിയര്‍ സീനിയര്‍ കുട്ടികള്‍ പടം വരച്ച് കളര്‍ ചെയ്യേണ്ടതാണ് കളറിങ്ങിനാവശ്യമായ പേപ്പര്‍ നല്കുന്നതാണ് എന്നാല്‍ ഓരോ കുട്ടിയും അവര്‍ക്ക് ആവശ്യമെങ്കില്‍ പേപ്പറിന്റെ അടിയില്‍ വയ്ക്കാന്‍ ക്ലിപ്ബോര്‍ഡ് കൊണ്ടുവരേണ്ടതാണ്.
3.ഗ്രൂപ്പ് സോങ്ങ് ( മലയാളം) സമയപരിധി: പരമാവധി 6 മിനിട്ട് . ഓരോ ടീമിലും കുറഞ്ഞത് 3 പേരോ പരമാവധി 5 പേരോ ഉണ്ടായിരിക്കുവാന്‍ പാടുള്ളു. വാദ്യോപകരണങ്ങള്‍ കരോക്കേ എന്നിവ അനുവദിക്കുന്നതല്ല ജൂനിയര്‍: 8 വയസു മുതല്‍ 12 വയസു വരെ
സീനിയര്‍: 13 വയസു മുതല്‍ 18 വയസു വരെ
4.ക്വിസ് മത്സരം
രണ്ടു വിഭാഗങ്ങളിലായിട്ടാണ് മത്സരം നടക്കുക
ജൂനിയേഴ്സ്: 8 വയസു മുതല്‍ 12 വയസു വരെ
സീനിയേഴ്സ് 13 വയസു മുതല്‍ 18 വയസു വരെ
5 ചോദ്യം വീതമുള്ള 4 റൗണ്ടുകളായിട്ടാണ് ക്വിസ് മത്സരം അരങ്ങേറുക ആകെ 20 ചോദ്യങ്ങള്‍ ഉണ്ടായിയിരിക്കും.(ജനറല്‍ നോളജ്, കണക്ക്, സ്പോര്‍ട്ട്സ്, സയന്‍സ്) ഒരു ടീമില്‍ പരമാവധി 3 പേരോ കുറഞ്ഞത് 2 പേരോ ഉണ്ടായിരിക്കണം.

എക്സിബിഷന്‍ (എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും പങ്കെടുക്കാം)
ശാസ്ത്ര, സാങ്കേതിക, ഗണിത മഖലയിലുള്ള തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനായി കുട്ടികള്‍ക്ക് മേല്‍പ്പറഞ്ഞ മേഖലയില്‍ നിന്നുള്ള വിവിധ തരം പ്രോജക്റ്റുകള്‍, മോഡലുകള്‍ മുതലായവ പ്രദര്‍ശിപ്പിക്കാവുന്നതാണ് ഈ പ്രോജക്റ്റുകളോ മോഡലുകളോ ഉണ്ടാക്കുവാന്‍ മുതിര്‍ന്നവര്‍ക്ക് കുട്ടികളെ സഹായിക്കാവുന്നതാണ് പക്ഷേ കുട്ടികളുടെ സ്റ്റാളില്‍ മുതിര്‍ന്നവരെ അനുവദിക്കുന്നതല്ല.
തങ്ങളുടേതായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ എല്ലാ കുട്ടികള്‍ക്കും അവസരം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകള്‍
സാജന്‍ :0870556227
ജെയിസ്: 087205096

വാര്‍ത്ത:റോജോ പുറപ്പന്താനം

Scroll To Top