Wednesday December 07, 2016
Latest Updates

കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ കലോത്സവം 2015 വന്‍വിജയം,സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു 

കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ കലോത്സവം 2015 വന്‍വിജയം,സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു 

കോര്‍ക്ക്:ജൂണ്‍ 25 ശനിയാഴ്ച ബിഷപ്പ്‌സ്‌ടൌണ്‍ ജി എ എ ഹാളില്‍ വച്ച് നടത്തപ്പെട്ട സി പി എം എ കലോത്സവം വന്‍ വിജയമായി.പ്രസംഗം,സമൂഹഗാനം,ഡ്രോയിംഗ്,ക്വിസ് എന്നീ ഇനങ്ങളിലായി നാല്പതോളം കുട്ടികള്‍ പങ്കെടുത്തു.വിദേശത്ത് ജീവിച്ച് ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന കുട്ടികള്‍ക്കിടയില്‍ നമ്മുടെ മാതൃഭാഷയായ മലയാളം അച്ചടക്കത്തോടും,സ്ഫുടതയോടും,ഭാഷാ ചാതുര്യത്തോടും കൂടി പ്രസംഗവേദിയില്‍ കുട്ടികള്‍ അവതരിപ്പിച്ചപ്പോള്‍ സദസ്യര്‍ കരഘോഷത്തോടെ അവരെ പ്രോത്സാഹിപ്പിച്ചു

തുടക്കക്കാരുടെ യാതൊരു ഭാവപ്പകര്‍ച്ചയും ഇല്ലാതെ വന്ന ഗ്രൂപ്പ് സോംഗ് ടീമും കാണികളുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റി.വേദിയിലേക്ക് കടന്നു വന്ന എല്ലാ കുട്ടികളും പങ്കെടുത്ത ഡ്രോയിംഗ് മത്സരത്തില്‍ അതി വാശിയേറിയ മത്സരമാണ് നടന്നത് ജൂനിയറില്‍ ഏഴു ടീമും സീനിയറില്‍ മൂന്നു ടീമും മത്സരിച്ച ക്വിസ് മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഓരോ ടീമും കാഴ്ച വച്ചത്.സീനിയര്‍ വിഭാഗത്തില്‍ ഓഡിയന്‍സ്ടീമുകൂടി ചേര്‍ന്നതോടെ പരിപാടി കൂട്ടായ്മയുടെ വിജയം കൂടിയായി.അടുത്ത വര്ഷം ഇതിലും ശക്തമായി തിരിച്ചു വരും എന്നുള്ള ദൃഡ നിശ്ച യതോടെയാണ് ഓരോ കുട്ടികളും പിരിഞ്ഞത്.

പ്രസംഗ മത്സരാര്‍ത്ഥികല്‍ക്കുള്ള മാര്‍ഗനിര്‍ദേശവും അവലോകനവും തോമസ് ചാക്കോ സാറും ഗ്രൂപ്പ് സോംഗ് ടീമുകള്‍ക്ക് ആലിസ് ജോണും,ഡ്രോയിംഗ് മത്സരങ്ങള്‍ക്ക് ശെല്‍വരാജും,ക്വിസ് ടീമുകള്‍ക്ക് ലേഖമേനോനും,സാജന്‍ ചെറിയാനും മാര്‍ഗനിര്‍ദേശം നല്‍കി.

തോമസ് ചാക്കോ,ആലിസ് ജോണ്‍,ഡോ:ലേഖ മേനോന്‍,ഷൈനി ഷാജു,സെല്‍വരാജ്,റോജോ പുറപ്പന്താനം,എന്നിവര്‍ മത്സരങ്ങള്‍ക്കുള്ള ജഡ്ജിംഗ് പാനലില്‍ അണിനിരന്നു.മത്സരത്തില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ചടങ്ങില്‍ മെഡലുകള്‍ വിതരണം ചെയ്തു.ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ലഭിച്ച കുട്ടികള്‍ക്കുള്ള പ്രത്യേക സമ്മാനങ്ങള്‍ കോര്‍ക്ക് പ്രവാസിയും ഡബ്ലിയു എം സി യും ഓഗസ്റ്റ് 29 നു സംയുക്തമായി നടത്തുന്ന ഓണഘോഷവേദിയില്‍ വച്ച് സമ്മാനി ക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സുരേഷ് കൃഷ്ണന്‍,റോയി കൊച്ചാക്കന്‍ എന്നിവര്‍ ഒരുക്കിയ റിഫ്രെഷ്‌മെന്റൊടുകൂടി പരിപാടികള്‍ക്ക് തിരശീല വീണു.സി പി എം എ കലോത്സ്‌വത്തോട് സഹകരിച്ച എല്ലാ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

മത്സരവിജയികള്‍

ഗ്രൂപ്പ് സോംഗ്
ഏബെല്‍ സഞ്ജിത്ത് ആന്‍ഡ് ടീം

പ്രസംഗം 
എല്‍വിന്‍ സഞ്ജിത്ത്(ഒന്നാം സമ്മാനം,സബ് ജൂണിയര്‍ വിഭാഗം)ജിസ്‌ന ജിസ്(ഒന്നാം സമ്മാനം,ജൂണിയര്‍ വിഭാഗം )ഡാനി സിബി(രണ്ടാം സമ്മാനം,ജൂണിയര്‍ വിഭാഗം )
ELVIN SANJITH

 ഡ്രോയിംഗ് മത്സര വിജയികള്‍(സീനിയര്‍ വിഭാഗം)
ഒന്നാം സമ്മാനം:സിബില്‍ സിറിയക്ക്. രണ്ടാം സമ്മാനം:ഷാരോണ്‍ ഷാജു
sibil

ഡ്രോയിംഗ് മത്സര വിജയികള്‍(ജൂനിയര്‍ വിഭാഗം)
ഒന്നാം സമ്മാനം:ഫെലിക്‌സ് ജോബി,രണ്ടാം സമ്മാനം:ആന്‍ വില്‍സണ്‍ &ജിസ്‌ന ജിസ്

Felix joby Quiz junior

ഡ്രോയിംഗ് മത്സര വിജയികള്‍ (സബ് ജൂനിയര്‍ വിഭാഗം )
ഒന്നാം സമ്മാനം:മരിയ മനോജ് ,രണ്ടാം സമ്മാനം:മിഷേല്‍ റോയ് 

de ko

ക്വിസ് മത്സരം:(ജൂനിയര്‍ വിഭാഗം)
ഒന്നാം സമ്മാനം: ബിബിന്‍ പോള്‍,ഫെലിക്‌സ് ജോബി, ബെന്‍ ഷെറി
രണ്ടാം സമ്മാനം:ജോര്‍ജിന്‍ സജോഷ്,ഏബെല്‍ സന്ജിത്.ജോയല്‍ ജോര്‍ജ്quiz junior (1)

സീനിയര്‍ ക്വിസ് മത്സരവിജയികള്‍
ഒന്നാം സമ്മാനം (സ്‌നേഹ സണ്ണി, ശ്രീലക്ഷ്മി സെല്‍വരാജ്, സ്‌നേഹ വിനോദ്)
രണ്ടാം സമ്മാനം( ഷാരോണ്‍ ഷാജു,മിലന്‍ റോയി  ,സിബില്‍ സിറിയക്ക്)Quiz senior 1st prize


Scroll To Top