Friday December 02, 2016
Latest Updates

പാനൂര്‍ സ്‌ഫോടനം; പാര്‍ട്ടിക്കെതിരെ കുപ്രചരണം നടക്കുന്നുവെന്ന് കോടിയേരി

പാനൂര്‍ സ്‌ഫോടനം; പാര്‍ട്ടിക്കെതിരെ കുപ്രചരണം നടക്കുന്നുവെന്ന് കോടിയേരി

കണ്ണൂരിലെ പാനൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരണപ്പെട്ട സംഭവത്തില്‍ പാര്‍ട്ടിക്കെതിരെ കുപ്രചരണം നടക്കുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്‌ഫോടനവുന്മായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും കോടിയേരി പറഞ്ഞു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സംഭവത്തില്‍ കുപ്രചരണം നടക്കുകയാണെന്നും, വിശദമായ അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പാനൂരിലെ ബോംബ് സ്‌ഫോടനത്തിനു പിന്നില്‍ സി പി എമ്മാണെന്ന് ആഭ്യന്തര മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

കുന്നിന്‍ മുകളിലെ വിജനമായ പ്രദേശത്താണ് അപകടം നടന്നത്. ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പോലീസ് പറയുന്നത്. അപകടത്തില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ടവരും പരിക്കേറ്റവരും മുഴുവന്‍ സി പി എം പ്രവര്‍ത്തകരാണെന്നും, ഇവരുടെ വീട്ടില്‍ നിന്നും ബോംബ് കണ്ടെത്തിയിട്ടുണ്ടെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. ഇത്തരക്കാര്‍ സി പി എമ്മില്‍ ഇനിയുമുണ്ടെന്നും ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സി പി എം തയ്യാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

Scroll To Top