Friday December 09, 2016
Latest Updates

നികേഷ് കുമാര്‍ അഴിക്കോട്ട് സിപിഎം സ്ഥാനാര്‍ഥിയാവും

നികേഷ് കുമാര്‍ അഴിക്കോട്ട് സിപിഎം സ്ഥാനാര്‍ഥിയാവും

കണ്ണൂര്‍: സിഎംപിക്കു വിട്ടുനല്കിയ അഴീക്കോട്ട് എംവി രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എംവി നികേഷ് കുമാറിനെ മത്സരിപ്പിക്കാന്‍ സിപിഎം നേതൃത്വം തത്വത്തില്‍ തീരുമാനിച്ചു.

ഇടതു കോട്ടയായ അഴീക്കോട് കഴിഞ്ഞ തവണ പിടിച്ചെടുത്ത മുസ്ലിം ലീഗിലെ കെ.എം. ഷാജി തന്നെയാണ് ഇക്കുറിയും ലീഗ് സ്ഥാനാര്‍ത്ഥി. ഷാജിയെ വയനാട്ടിലേക്കു തിരിച്ചു പറഞ്ഞുവിടാന്‍ നികേഷിനോളം നല്ലൊരു സ്ഥാനാര്‍ത്ഥിയില്ലെന്ന തിരിച്ചറിവിലാണ് ഇടതു മുന്നണി.

സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ സാദ്ധ്യതാ പട്ടികയില്‍ നികേഷിന്റെ പേരുണ്ട്. അഴീക്കോട് മണ്ഡലം സി.എം.പിക്ക് നല്‍കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.

കണ്ണൂരില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിരിക്കുന്ന മറ്റു സ്ഥാനാര്‍ത്ഥികള്‍ ഇനി പറയുന്നവരാണ്:

ധര്‍മ്മടം പിണറായി വിജയന്‍
മട്ടന്നൂര്‍ ഇ.പി. ജയരാജന്‍
തളിപ്പറമ്പ് ജെയിംസ് മാത്യു
കല്യാശേരി ടി.വി. രാജേഷ്,
തലശ്ശേരിഎ.എന്‍. ഷംസീര്‍.

പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചില്ലെങ്കിലും സി. കൃഷ്ണന്റെ പേരിനാണ് മുന്‍തൂക്കം. ടി.ഐ മധുസൂദനന്റെ പേരും ലിസ്റ്റിലുണ്ട്. പേരാവൂരില്‍ കെ.കെ. ശൈലജയ്ക്കു സീറ്റ് നല്കിയേക്കും.

കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരനോ അബ്ദുള്ളക്കുട്ടിയോ എന്നു തിരിച്ചറിഞ്ഞ ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പ്രൊഫ. കെ.എ സരളയുടെ പേരിനു മുന്‍ഗണനയുണ്ട്.

Scroll To Top