Saturday December 10, 2016
Latest Updates

സീതാറാം യച്ചൂരി സി പി എം ജനറല്‍ സെക്രട്ടറി 

സീതാറാം യച്ചൂരി സി പി എം ജനറല്‍ സെക്രട്ടറി 

വിശാഖപട്ടണം: മത്സരത്തിലേക്കു വഴിമാറുമെന്നു തോന്നിയ സസ്‌പെന്‍സിനൊടുവില്‍ കേന്ദ്ര കമ്മിറ്റിയുടെ പിന്തുണയില്‍ സിപിഎമ്മിന്റെ അഞ്ചാമത് ജനറല്‍ സെക്രട്ടറിയായി സീതാറാം യച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ ചേര്‍ന്ന നിര്‍ണായക പൊളിറ്റ് ബ്യൂറോ യോഗം മലയാളിയായ എസ് രാമചന്ദ്രന്‍ പിള്ളയെയാണ് പിന്തുണച്ചത്. പക്ഷേ, മത്സരം വേണ്ടിവരുമെന്ന ഘട്ടത്തില്‍ രാമചന്ദ്രന്‍ പിള്ള പിന്മാറിയതിനെ തുടര്‍ന്നാണ് യച്ചൂരിക്ക് സാധ്യത തെളിഞ്ഞത്. മല്‍സരിക്കാന്‍ തയാറെന്നും യച്ചൂരി കമ്മിറ്റിയില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് എസ്ആര്‍പി പിന്മാറിയത്.

കേന്ദ്ര കമ്മിറ്റിയില്‍ പിന്തുണ കൂടുതലും യെച്ചൂരിക്കായിരുന്നു. പുതിയ കേന്ദ്രകമ്മിറ്റിയിലെ ഭൂരിഭാഗം ആളുകളും യച്ചൂരിയെ പിന്തുണച്ചു. ബംഗാളില്‍ നിന്നുള്ള ബിമന്‍ ബോസാണ് യച്ചൂരിയുടെ പേര് നിര്‍ദേശിച്ചത്. ഇതിന് കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കുകയായിരുന്നു.

കേരള ഘടത്തിലെ പ്രബലവിഭാഗത്തിന്റെ പിന്തുണ എസ് രാമചന്ദ്രന്‍ പിള്ളയ്ക്കായിരുന്നു.

ഉത്തര്‍പ്രദേശില്‍നിന്നുള്ള സുഭാഷിണി അലിയെ പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തി. നിലവിലെ പിബിയില്‍ വൃന്ദാ കാരാട്ട് മാത്രമാണ് വനിതാ അംഗം. പിബിയില്‍ ബംഗാളില്‍നിന്നു ബുദ്ധദേവ് ഭട്ടാചാര്യയും നിരുപം സെന്നും ഒഴിവായി. പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് ഇരുവരും പിബിയില്‍നിന്ന് ഒഴിവായത്.

Scroll To Top