Monday December 05, 2016
Latest Updates

ബംഗാളില്‍ കോണ്‍ഗ്രസുമായി സി പി എമ്മിന് സഖ്യനീക്കം:എതിര്‍പ്പുമായി കേരളാ ഘടകം

ബംഗാളില്‍ കോണ്‍ഗ്രസുമായി സി പി എമ്മിന് സഖ്യനീക്കം:എതിര്‍പ്പുമായി കേരളാ ഘടകം

കൊച്ചി: ബംഗാളിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സംഖ്യമുണ്ടാക്കാനുള്ള സി പി എം നീക്കം കേരളത്തിലെ പാര്‍ട്ടി അണികളുടെ കടുത്ത എതിര്പ്പിനു കാരണമാകുന്നു.ബംഗാളിലും കേരളത്തിലും ഒരേ സമയത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസുമായി ബംഗാളില്‍ ഉണ്ടാക്കുന്ന ഐക്യം സി പി എമ്മിന്റെ കേരളത്തിലെ അടിത്തറ ഇളക്കുന്നതവും എന്നാണ് പൊതുവികാരം.
കോണ്‍ഗ്രസുമായുള്ള സംഖ്യത്തില്‍ യാതൊരു കാര്യവും സി.പി.ഐ.എം തീരുമാനിച്ചിട്ടില്ലെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മറ്റിയുമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കോണ്‍ഗ്രസുമായുള്ള സംഖ്യത്തിന് നിലവില്‍ സാധ്യതയില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം നിലപാട് വ്യക്തമാക്കുകയുള്ളൂ എന്നും കോടിയേരി പറഞ്ഞു.കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കുന്ന അജണ്ട സി.പി.ഐ.എമ്മിനില്ലെന്ന് തന്നെയാണ് കോടിയേരി പറഞ്ഞ്. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ബംഗാളില്‍ കോണ്‍ഗ്രസുമായി പാര്‍ട്ടി സഖ്യമുണ്ടാക്കുന്നത് ചോദ്യം ചെയ്യപ്പെടുമെന്നതുതന്നെയാണ് കേരളഘടത്തിന്റെ എതിര്‍പ്പിന് പിന്നിലും.
മുതിര്‍ന്നനേതാക്കളടക്കം കോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമാണ്. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ്, സമിതിയോഗങ്ങളില്‍ കോണ്‍ഗ്രസ് ബന്ധത്തിനെതിരെ ഒറ്റപ്പെട്ട എതിരഭിപ്രായങ്ങള്‍ മാത്രമേ ഉയര്‍ന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തിനൊപ്പം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പരമ്പരാഗത ശത്രു കോണ്‍ഗ്രസുമായി ചേരാനുള്ള പ്രമേയം സംസ്ഥാനസമിതി പാസാക്കും. തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന് അയക്കും. കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ സഖ്യം നടപ്പാക്കാന്‍ സാധിക്കൂ.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാള്‍ ഘടകത്തിന്റെ നിലപാടിന് അനുകൂലമാണ്. അതേസമയം, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ പി.ബിയിലും കേന്ദ്രകമ്മിറ്റിയിലും പ്രബലവിഭാഗം കോണ്‍ഗ്രസ് സഖ്യത്തിന് എതിരാണ്.
ഫെബ്രുവരി 17, 18 തീയതികളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗമാണ് ബംഗാള്‍ ഘടകത്തിന്റെ ആവശ്യം പരിഗണിക്കുക.

Scroll To Top