Tuesday December 06, 2016
Latest Updates

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് പുതുച്ചേരിയില്‍ തുടക്കമായി

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് പുതുച്ചേരിയില്‍ തുടക്കമായി

പുതുച്ചേരി: വിശാലമായ കമ്യൂണിസ്റ്റ് ഐക്യം യാഥാര്‍ഥ്യമാക്കാനുള്ള ചുവടുവയ്പ്പുകള്‍ക്കു തുടക്കം കുറിക്കുക എന്ന ലക്ഷ്യത്തോടെ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്നു പുതുച്ചേരിയില്‍ തുടക്കം. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാവ് ദേബബ്രത ബിശ്വാസ്, ആര്‍എസ്പി നേതാവ് അബനി റോയ്, സിപിഐഎംഎല്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ, എസ്യുസിഐ പ്രദേഷ് ഘോഷ് തുടങ്ങിയ നേതാക്കളും പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും. ഇടതുപാര്‍ട്ടികളുടെ പുനരേകീകരണം സാധ്യമാകുന്നതിനുള്ള സൂചനയാണിതെന്നു സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു.

ഹിന്ദുത്വ വികാരം ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ മാത്രമല്ല അടിച്ചേല്‍പ്പിക്കപ്പെടുന്നതെന്നും സാഹിത്യകാരും കലാകാരും ബുദ്ധിജീവികളും ചരിത്രകാരന്മാര്‍ വരെ ഈ ഭീക്ഷണി നേരിടുന്നുണ്ടെന്നും മുന്‍ ജനറല്‍ സെക്രട്ടറി ഡി. രാജ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യംപോലും ഭീഷണി നേരിടുന്ന അവസരമാണിത്. ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും ചേര്‍ന്നു നടത്തുന്ന ഈ സാംസ്‌കാരിക തീവ്രവാദത്തിനെതിരെ പോരാടാന്‍ സിപിഐ രംഗത്തുണ്ടാവുമെന്നും ഡി. രാജ പറഞ്ഞു.

ഇന്നു രാവിലെ 10ന് പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം കുറിച്ചു സുബ്ബയ്യ നഗറില്‍ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് എ.ബി. ബര്‍ധന്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്തു.
പ്രകാശ് കാരാട്ട്, ദേബബ്രത ബിശ്വാസ്, അബനി റോയ്, ദീപാന്തര്‍ ഭട്ടാചാര്യ, പ്രദേഷ് ഘോഷ് എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തെ അഭിവാദ്യം ചെയ്യും

 

Scroll To Top