Friday January 20, 2017
Latest Updates

കാശ്മീരില്‍ പരീക്ഷയെഴുതാന്‍ പശുവിനും അഡ്മിഷന്‍ ടിക്കറ്റ്

കാശ്മീരില്‍ പരീക്ഷയെഴുതാന്‍ പശുവിനും അഡ്മിഷന്‍ ടിക്കറ്റ്

പ്രവേശന പരീക്ഷയെഴുതാന്‍ കാശ്മീരില്‍ പശുവിനും അഡ്മിറ്റ് കാര്‍ഡ്. കാശ്മീരിലെ ബോര്‍ഡ് ഓഫ് പ്രൊഫഷണല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് (ബി.ഒ.പി.ഇ.ഇ) പോളിടെക്‌നിക് ഡിപ്‌ളോമ കോഴ്‌സ് പ്രവേശന പരീക്ഷക്കാണ് അധികൃതര്‍ പശുവിനും ഹാള്‍ ടിക്കറ്റ് അയച്ചിരിക്കുന്നത്.

പരീക്ഷയ്ക്ക് മെയ് 10ന് രാവിലെ 9.55ന് മുമ്പായി ഹാളില്‍ ഹാജരാകാനാണ് നിര്‍ദേശം. ബി.ഒ.പി.ഇ.ഇയുടെ കാര്യക്ഷമത പരീക്ഷിക്കാന്‍ ബദ്ഗാം ജില്ലക്കാരന്‍ അബ്ദുല്‍ റഷീദ് എന്ന യുവാവ് ഒപ്പിച്ച വേലയാണ് ഇപ്പോള്‍ സര്‍ക്കാറിന് തലവേദനയായിരിക്കുന്നത്.

കാച്ചില്‍ ഗാവ് എന്നപേരിലാണ് റഷീദ് അപേക്ഷ സമര്‍പ്പിച്ചത്. കാച്ചില്‍ ഗാവ് എന്നാല്‍ തവിട്ടു നിറമുള്ള പശു എന്നാണര്‍ഥം . 1997 ജനുവരി ഒന്ന് എന്നാണ് ജനനത്തീയതി നല്‍കിയത്. കാച്ചില്‍ ഗാവിന്റെ പിതാവായി അപേക്ഷയില്‍ കാളയുടെ പേരും നല്‍കി. സാങ്കേതിക അപാകതകളൊന്നും കാണാതിരുന്ന അധികൃതര്‍ അപേക്ഷ സ്വീകരിക്കുകയും കാര്‍ഡ് അയക്കുകയുമായിരുന്നു.

കശ്മീര്‍ പ്രതിപക്ഷകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സിന്റെ വക്താവ് ജുനൈദ് ആസിം അഡ്മിറ്റ് കാര്‍ഡിന്റെ കോപ്പി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ സര്‍ക്കാറിനെയും ബി.ഒ.പി.ഇ.ഇ അധികൃതരെയും വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍, സംഭവത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നായിരുന്നു ബി.ഒ.പി.ഇ.ഇ വൃത്തങ്ങള്‍ പ്രതികരിച്ചത്.

 

Scroll To Top