Sunday December 04, 2016
Latest Updates

കുട്ടികളെ തല്ലി വളര്‍ത്താമോ?അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഇത് വായിച്ചിട്ട് തീരുമാനിക്കാം

കുട്ടികളെ തല്ലി വളര്‍ത്താമോ?അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഇത് വായിച്ചിട്ട് തീരുമാനിക്കാം

ഗോള്‍വേ:കുട്ടികളെ തല്ലി വളര്‍ത്തണം എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍. എന്നാല്‍ ആ ചൊല്ല് വെറും പഴഞ്ചൊല്ലാണ്,അതും മലയാളത്തില്‍ മാത്രം. അയര്‍ലണ്ടില്‍,കുട്ടികളെ തല്ലുന്നത് മാതാപിതാക്കളാണെങ്കില്‍പ്പോലും വിവരമറിയും ഇവിടെ. മക്കളെ തല്ലിയ മാതാപിതാക്കളെ ശിക്ഷിക്കാനിരിക്കുകയാണ് ഇവിടുത്തെ ഒരു ജഡ്ജ്.

സോഷ്യല്‍ വെല്‍ഫയര്‍ പോറ്റുന്ന ഈ കുട്ടികളിലെ മൂത്തയാള്‍ ഇന്നലെ കോടതിയില്‍ എത്തിയത് ഒരു സ്റ്റേറ്റ്‌മെന്റുമായാണ്.അമ്മ അടിക്കുമ്പോള്‍ തന്റെ ദേഹത്ത് നിന്ന് ചോര ചീറ്റുമായിരുന്നു എന്നായിരുന്നു ആളുടെ പ്രസ്ഥാവന.മനശാസ്ത്രന്ജരുടെയും സോഷ്യല്‍ വര്‍ക്കര്‍മാരുടെയും സഹായത്തോടെയാണ് ഏഴുപേരില്‍ ബാക്കിയുള്ളവര്‍ എത്തിയത്.അമ്മയെ പറ്റിയുള്ള പേടിപ്പെടുത്തുന്ന ഓര്‍മ്മകളായിരുന്നു ഓരോരുത്തര്‍ക്കുമത്രേ.

2006-2011 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. പിച്ച വയ്ക്കുന്ന പ്രായത്തിലുള്ളതും കൗമാരപ്രായക്കാരായതുമായ ഏഴു മക്കളെ അമ്മ മര്‍ദ്ദിച്ചു എന്നതാണ് കേസ്. ഇതില്‍ രണ്ടു കുട്ടികളുടെ പിതാവായ ഭര്‍ത്താവിനെതിരെയും കേസെടുത്തിട്ടുണ്ട്. ഓരോ കുറ്റത്തിനും പരമാവധി 7 വര്‍ഷമാണ് തടവുശിക്ഷ. വെള്ളിയാഴ്ചയാണ് കോടതി ഇവര്‍ക്ക് ശിക്ഷ വിധിക്കുക.

Scroll To Top