Saturday December 03, 2016
Latest Updates

ഡബ്ലിനില്‍ എടിഎം തട്ടിപ്പ് ആരോപണം നേരിട്ട ഇന്ത്യക്കാരനെ കോടതി വെറുതെ വിട്ടു

ഡബ്ലിനില്‍ എടിഎം തട്ടിപ്പ് ആരോപണം നേരിട്ട ഇന്ത്യക്കാരനെ കോടതി വെറുതെ വിട്ടു

ഡബ്ലിന്‍:സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്ന എടിഎം മെഷീനില്‍ നിന്ന് ആയിരക്കണക്കിന് യൂറോ കവര്‍ച്ച ചെയ്‌തെന്ന ആരോപണം നേരിട്ട ഡബ്ലിനിലെ ഇന്ത്യക്കാരനെ കോടതി തെളിവില്ലെന്നു കണ്ട് വെറുതെ വിട്ടു. ബാങ്കിന്റെ കംപ്യൂട്ടര്‍ സംവിധാനം തകരാറിലായിരിക്കെ, അള്‍സ്റ്റര്‍ ബാങ്കിന്റെ എടിഎം മെഷീനില്‍ നിന്നും 13,600 യൂറോ ഇന്ത്യക്കാരനായ ശേഷി കോത്ത (40) പിന്‍വലിച്ചു എന്നായിരുന്നു കേസ്.

2012 ജൂണ്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം. കംപ്യൂട്ടര്‍ സംവിധാനം തകരാറിലായതോടെ ഇടപാടുകാര്‍ക്ക് സ്വന്തം അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടാതെ എത്ര യൂറോ വേണമെങ്കിലും എടിഎമ്മില്‍ നിന്നു പിന്‍വലിക്കാം എന്ന സ്ഥിതി വന്നു. ഈ അവസരം മുതലാക്കി ആന്ധ്രാപ്രദേശുകാരനായ കോത്ത, അള്‍സ്റ്റര്‍ ബാങ്കിന്റെ കാര്‍ഡുപയോഗിച്ച് 23 ഇടപാടുകള്‍ നടത്തി പണം തട്ടിയെടുത്തെന്നായിരുന്നു കേസ്.

എന്നാല്‍ കംപ്യൂട്ടര്‍ തകരാറിനെപ്പറ്റി താന്‍ അറിഞ്ഞിരുന്നില്ലെന്നും, പണം ഓവര്‍ ഡ്രാഫ്റ്റായി വന്നു എന്നു തെറ്റിദ്ധരിച്ച് എടുക്കുകയായിരുന്നു എന്നുമാണ് കോത്ത ഗാര്‍ഡയോട് പറഞ്ഞത്. തന്റെ അക്കൗണ്ടില്‍ ഇത്രയും പണമില്ല എന്ന കാര്യം ഇയാള്‍ക്ക് നേരത്തെ അറിയാമായിരുന്നു. പണം കവര്‍ന്നു എന്നു കാട്ടിയാണ് അള്‍സ്റ്റര്‍ ബാങ്ക് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സംഭവിച്ചത്, കവര്‍ച്ചയായി കാണാനാകില്ലെന്നു പറഞ്ഞ കോടതി കോത്തയെ നിരുപാധികം വിട്ടയയ്ക്കുകയായിരുന്നു.

ഡിസിയൂ വില്‍ വിദ്യാര്‍ത്ഥിയായിരുന്നു കോത്ത

Scroll To Top