Thursday April 19, 2018
Latest Updates

പിഞ്ചുകുഞ്ഞിന്റെ മേല്‍ ചൂടുവെള്ളം വീണ സംഭവം:ഡബ്ലിനിലെ ചൈനീസ് റസ്റ്റോറന്റ് 27500 യൂറോ നഷ്ടപരിഹാരം നല്‍കണം 

പിഞ്ചുകുഞ്ഞിന്റെ മേല്‍ ചൂടുവെള്ളം വീണ സംഭവം:ഡബ്ലിനിലെ ചൈനീസ് റസ്റ്റോറന്റ് 27500 യൂറോ നഷ്ടപരിഹാരം നല്‍കണം 

ഡബ്ലിന്‍:എട്ട് മാസം പ്രായമുള്ള കുഞ്ഞിന് മേല്‍ തിളച്ചവെള്ളം വീണ സംഭവത്തില്‍ ഡബ്ലിനിലെ ചൈനീസ് റസ്റ്റോറന്റ് 27500 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ വിധി.

ഡബ്ലിനിലുള്ള റോയല്‍ പ്ലാസ എന്ന ചൈനീസ് റെസ്റ്റോറന്റില്‍ വെച്ചാണ് കുഞ്ഞിന് പൊള്ളലേറ്റിരുന്നത.

കുഞ്ഞിരുന്നതിന് തൊട്ടടുത്തുള്ള സമീപമുള്ള ടേബിളില്‍ വച്ച തിളച്ചവെള്ളം അബദ്ധവശാല്‍ മറിഞ്ഞ് സാരമായി പൊള്ളലേല്‍ക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ പിതാവ് റസ്റ്റോറന്റിനെതിരെ നഷ്ടപരിഹാരത്തിനായി സര്‍ക്യൂട്ട് കോടതിയെ
സമീപിക്കുകയായിരുന്നു.സംഭവത്തില്‍ റസ്റ്റോറന്റിന്റെ ഭാഗത്ത് വീഴ്ച വന്നുവെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.

2014 ഫെബ്രുവരി 14 ന് മീക്ക്സടൗണിലുള്ള റോയല്‍ പ്ലാസ റസ്റ്റോറന്റിലാണ് സംഭവം നടന്നത്. ഇതിന് ശേഷം നാല് വര്‍ഷം കഴിഞ്ഞാണ് കേസ് വിധിയായിരിക്കുന്നത്.

കുഞ്ഞിനുള്ള ബേബി ഫുഡില്‍ ഒഴിക്കുന്നതിനായി മാതാവ് ലിസയാണ്ചൂട് വെള്ളം ആവശ്യപ്പെട്ടിരുന്നത്. വെയിറ്റ്ര്‍ കുഞ്ഞിരുന്നതിന് തൊട്ടുമുന്നിലായി വെള്ളം കൊണ്ടുപോയി വെയ്ക്കുകയും ചെയ്തു.

ചൂടുവെള്ളം വെച്ച ബൗള്‍ കുഞ്ഞ് പിടിച്ചുവലിക്കുകയുമായിരുന്നു. ഇത് മറിയുകയും കുഞ്ഞിന്റെ വലതുകൈയ്യും കാലും വയറിന്റെ ഭാഗവുമുള്‍പ്പെടെ പൊളളലേല്‍ക്കുകയുമായിരുന്നു. ശരീരത്താകമാനം പൊള്ളലേറ്റ കുഞ്ഞിനെ പിതാവ് പെട്ടെന്ന് തന്നെ ബാത്ത്റൂമില്‍ കൊണ്ടുപോയി തണുത്ത വെള്ളം മേലൊഴിച്ചെങ്കിലും ശരീരമാസക്കാലം പൊള്ളികുമിളിച്ചു.

പിന്നീട് മാതാപിതാക്കള്‍ കുട്ടിയെ ടെമ്പിള്‍ സ്ട്രീറ്റിലുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു കുട്ടിയുടെ കൈയ്യിലെ തൊലി വസ്ത്രത്തില്‍ പറ്റിപ്പിടിച്ച നിലയിലായിരുന്നു ആശുപത്രിയിലെത്തിച്ചിരുന്നത്.കുട്ടിയുടെ കൈയ്യിലുണ്ടായ പൊള്ളലേറ്റ പാട്
മാറുകയില്ലെന്ന് പ്ലാസ്റ്റിക് സര്‍ജറി നടത്തിയ ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു.

Scroll To Top