Saturday December 10, 2016
Latest Updates

ഡബ്ലിനില്‍ മദ്യപിച്ചു ബഹളം കൂട്ടിയ കെയറര്‍ക്ക് നേരേ ഗാര്‍ഡ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു, കോടതിയ്ക്ക് സഹതാപം തോന്നി വെറുതെ വിട്ടു. 

ഡബ്ലിനില്‍ മദ്യപിച്ചു ബഹളം കൂട്ടിയ കെയറര്‍ക്ക് നേരേ ഗാര്‍ഡ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു, കോടതിയ്ക്ക് സഹതാപം തോന്നി വെറുതെ വിട്ടു. 

ഡബ്ലിന്‍:മദ്യപിച്ച് ലക്ക് കെട്ട് തെരുവില്‍ ബഹളം വെക്കുകയും ഗാര്‍ഡയോട് അസഭ്യവര്‍ഷം നടത്തുകയും ചെയ്ത മുപ്പത്തിയേഴുകാരിയായ കെയര്‍ അസ്സിസ്റ്റന്റിനെ മെരുക്കാന്‍ ഗാര്‍ഡയ്ക്ക് കുരുമുളക് സ്‌പ്രേ പ്രയോഗിക്കേണ്ടി വന്നു.ഡബ്ലിന്‍ സിറ്റിയിലെ വെല്ലിങ്ടണ്‍ ക്വേയിലായിരുന്നു സംഭവം. 

ഈ കേസില്‍ മദ്യമാണ് പ്രശ്‌നം സൃഷ്ടിച്ചതെന്നും എന്നാല്‍ ഗാര്‍ഡ ചെയ്യേണ്ടത് തന്നെയാണ് ചെയ്തതെന്നും ആയിരുന്നു ജഡ്ജിന്റെ നിഗമനം. ക്ഷമാപണം നടത്തിയ യുവതിയോട് ആര്‍ക്കും ഒരു ഗുണവും ചെയ്യാത്ത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്നും അതിനാല്‍ തന്നെ ഗുരുതരമായ കുറ്റകൃത്യമാണെന്നും കോടതി താക്കീതു നല്‍കി.മാത്രമല്ല 3 മാസം ജയിലിലടയ്ക്കാനും,100 യൂറോ ഫൈന്‍ അടയ്ക്കാനും ശിക്ഷിക്കുകയും ചെയ്തു.

മദ്യപിച്ചാല്‍ ഈ യുവതിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടക്കുന്ന കുഴപ്പം ഉണ്ടെന്നും അതിനാലാണ് താന്‍ ഇവര്‍ക്ക് ശിക്ഷ വിധിച്ചത് എന്നും വിധിന്യായത്തില്‍ ജഡ്ജി കോബന്‍ ഗിബ്ണ്‍ വ്യക്തമാക്കി.എന്നാല്‍ ജയിലിലേക്ക് അയക്കുന്നത് കൊണ്ട് സ്ത്രീയുടെ സ്വഭാവത്തിന് മാറ്റം ഒന്നും ഉണ്ടാവില്ലെന്നും അതിനാല്‍ ജയിലില്‍ അയക്കാതെ വെറുതെ വിടുകയാണെന്നും പിന്നീട് ജഡ്ജി പിന്നിട് അഭിപ്രായപ്പെട്ടതോടെ സനീല അഹമദ് എന്ന ആഫ്രിക്കന്‍ വംശജ കോടതിയോട് നന്ദി അറിയിച്ചു പുറത്തിറങ്ങി! 

Scroll To Top