Tuesday December 06, 2016
Latest Updates

ഇതും ഐറിഷ് നീതി!..മകന് ക്രിസ്തുമസ് സമ്മാനം നല്‍കാന്‍ പണമില്ലാതെ സ്പാര്‍ ഷോപ്പില്‍ നിന്നും 347 യൂറോ കൊള്ള ചെയ്ത യുവാവിനെ വെറുതെവിട്ടു

ഇതും ഐറിഷ് നീതി!..മകന് ക്രിസ്തുമസ് സമ്മാനം നല്‍കാന്‍ പണമില്ലാതെ സ്പാര്‍ ഷോപ്പില്‍ നിന്നും 347 യൂറോ കൊള്ള ചെയ്ത യുവാവിനെ വെറുതെവിട്ടു

ഡബ്ലിന്‍: മകന് ക്രിസ്തുമസ് സമ്മാനം നല്‍കുന്നതിന് സ്പാര്‍ ഷോപ്പില്‍ മോഷണം നടത്തിയ യുവാവിനെ വെറുതെവിട്ടു. 2013 ഡിസംബറില്‍ മാലാഹൈഡിലെ സ്പാര്‍ ഷോപ്പില്‍ മറ്റ് രണ്ട് പേരുമായി എത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തിയ പോള്‍ ഗിബ്ബണ്‍സ് എന്ന യുവാവിനെയാണ് ഡബ്ലിന്‍ കോടതി വെറുതെവിട്ടത്. യുവാവിന്റെ സാമ്പത്തിക സ്ഥിതിതിയില്‍ കനിവ് തോന്നിയ കോടതി ശിക്ഷ ഒഴിവാക്കി നല്‍കുകയായിരുന്നു. കൂടാതെ ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ല എന്നതും കോടതി കണക്കിലെടുത്തു.

മോഷണം നടത്തിയ സമയത്ത് പോള്‍ സോഷ്യല്‍ വെല്‍ഫെയര്‍ പെയ്‌മെന്റിലാണ്ജീവിച്ചിരുന്നതെന്ന് ഇയാളുടെ അഭിഭാഷക ഫിയോണ പെക്കര്‍ കോടതിയെ ബോധിപ്പിച്ചു. സാമ്പത്തിക സ്ഥിതി മോശമായിരുന്നതിനാല്‍ പോളിന് സ്വന്തം കുട്ടിയെ കാണാനുള്ള അനുമതി പോലും ഭാര്യ നിഷേധിച്ചിരുന്നതായും അഭിഭാഷക കോടതിയെ ബോധിപ്പിച്ചു. മോശം സാമ്പത്തികസ്ഥിതിയും കടുത്ത ജീവിത നൈരാശ്യവും മൂലമാണ് പോള്‍ മോഷണത്തിലേക്ക് തിരിഞ്ഞതെന്നും അഭിഭാഷക പറഞ്ഞു. പിന്നീട് ഗാര്‍ഡ നടത്തിയ ചോദ്യം ചെയ്യലില്‍ പോള്‍ തെറ്റ് ഏറ്റു പറയുകയും താന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമാണ് ഈ മോഷണമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് മനസലിവ് തോന്നിയ കോടതി പോളിന് ജയില്‍ ശിക്ഷ ഒഴിവാക്കി നല്‍കിയത്.

2013 ഡിസംബര്‍ 23 ന് സ്പാറില്‍ എത്തിയ പോലും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം 347 യൂറോയുമായി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് പോളും സുഹൃത്തുക്കളും പിടിയിലായത്. ഇയാളുടെ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരെ വിചാരണയില്‍ നിന്ന് ഒഴിവാക്കിയിരുന്നു

Scroll To Top