Sunday December 17, 2017
Latest Updates

കാറില്‍ യാത്ര ചെയ്യവെ മരത്തിലിടിച്ച് ഗുരുതരമായി  പരിക്കേറ്റ യുവാവിന് 4.65മില്ല്യന്‍ നഷ്ടപരിഹാരം

കാറില്‍ യാത്ര ചെയ്യവെ മരത്തിലിടിച്ച് ഗുരുതരമായി  പരിക്കേറ്റ യുവാവിന് 4.65മില്ല്യന്‍ നഷ്ടപരിഹാരം

ഡബ്ലിന്‍ :കാറില്‍ യാത്രചെയ്യവെ മരത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ 32കാരന് 4.65മില്ല്യന്‍ യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി. മുന്‍ കാര്‍ സെയില്‍സ്മാനായ ഡെയ്ന്‍ ക്രെയ്ഗിയ്ക്ക് 2008 സെപ്തംബര്‍ 17ന് നടന്ന അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. തലച്ചോര്‍ തകര്‍ന്ന ഇദ്ദേഹത്തിന് ഇനിയും പൂര്‍ണമായി സുഖംപ്രാപിക്കാനായിട്ടില്ല.കൗണ്ടി മീത്തിലെ വാരെണ്‍സ്ടൗണ്‍ സ്വദേശിയാണ് ക്രെയ്ഗ്.

ദീര്‍ഘകാലം ആശുപത്രിയിലെ തീവ്രപരിചരണയില്‍ ചെലവഴിച്ച ഇദ്ദേഹം നഴ്സിങ് ഹോമില്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്.മകന്റെ നിസ്സഹായതയില്‍ തുണയും പരിചരണവുമായി കഴിയുന്ന ക്രെയ്ഗിന്റെ അമ്മയുടെ സ്തുത്യര്‍ഹമായ സേവനത്തെ ജഡ്ജി വിധി ഉത്തരവില്‍ പുകഴ്ത്തുന്നുണ്ട്.കൗണ്ടി മീത്തില്‍ നാവനിലെ ബെല്ലിനെറില്‍ റോഡിന്റെ നിര്‍മാണം, ഖനനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അപകടത്തെ തുടര്‍ന്ന് മീത്ത് കൗണ്ടി കൗണ്‍സില്‍,എം 3 മോട്ടോര്‍വേയുടെ നിര്‍മ്മാണം നടത്തിയിരുന്ന കമ്പനിയായ എസ്.ഐ.എ.സി സിന്‍ട്രാ ഫെറോവിയല്‍ എന്നിവയ്ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തത്.വഴി പണിയുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിന് കാരണമായതായി വാദികള്‍ ചൂണ്ടിക്കാട്ടി

എതിര്‍കക്ഷികളുടെ ഗുരുതരമായ അശ്രദ്ധയാണ് തനിക്ക് അപകടം വരുത്തിയതെന്ന് ക്രെയ്ഗിയുടെ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ദുര്‍വിധിയെയും സീറ്റ്ബെല്‍റ്റ് ധരിക്കാതിരുന്നതുമാണ് കാരണമായി പ്രതിഭാഗം ചൂണ്ടിക്കാട്ടിയത്.7മില്ല്യന്‍ യൂറോയാണ് നഷ്ടപരിഹാരം തേടിയതെങ്കിലും പിന്നീട് 4.65മില്ല്യന്‍ എന്ന നിലയില്‍ അത് തീര്‍പ്പാക്കാന്‍ തയ്യാറാണെന്ന് ക്രെയ്ഗിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.തുടര്‍ന്നാണ് സെറ്റില്‍മെന്റിന് ജസ്റ്റിസ് കെവിന്‍ ക്രോസ് നഷ്ടപരിഹാരത്തിന് അംഗീകാരം നല്‍കിയത്.

Scroll To Top