Friday December 09, 2016
Latest Updates

അഞ്ച് പിഞ്ചു കുട്ടികളടങ്ങുന്ന കുടുംബത്തോട് ഏഴു ദിവസത്തിനകം വാടക വീട്ടില്‍ നിന്നും ഇറങ്ങി കൊടുക്കണമെന്ന് കോടതി

അഞ്ച് പിഞ്ചു കുട്ടികളടങ്ങുന്ന കുടുംബത്തോട് ഏഴു ദിവസത്തിനകം വാടക വീട്ടില്‍ നിന്നും ഇറങ്ങി കൊടുക്കണമെന്ന് കോടതി

ഡബ്ലിന്‍ :അഞ്ച് പിഞ്ചു കുട്ടികളടങ്ങുന്ന കുടുംബത്തോട് ഏഴു ദിവസത്തിനകം വീട് ഒഴിഞ്ഞ് കൊടുക്കണമെന്ന് കോടതി ഉത്തരവ്. കരാര്‍ കാലാവധി കഴിഞ്ഞിട്ടും വീട്ടില്‍ താമസം തുടര്‍ന്നതിനെ തുടര്‍ന്നാണ് ഉടമകള്‍ കോടതിയെ സമീപിച്ചത്. പ്രൈവറ്റ് റെസിഡന്‍ഷ്യല്‍ ടെനസീസ് ബോര്‍ഡ് ഒക്‌റ്റോബറില്‍ ഇവരോട് ഒഴിയണമെന്നും 1000 യൂറോ പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ ഇതിന് രണ്ടിനും തയാറാകാത്തതിനെ തുടര്‍ന്നാണ് ഉടമകള്‍ കോടതിയെ സമീപിച്ചത്. 

ഒരു ദിവസം 65.745 യൂറോ വെച്ച് ഒക്ടോബര്‍ 2014 മുതല്‍ ഇന്നുവരെയുള്ള വാടക കുടിശിക തീര്‍ത്ത് കൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അന്‍ജെലാ ഫുബാരയും ഭര്‍ത്താവ് റൊബര്‍ട്ടുമാണ് ഇവിടെ താമസിച്ചിരുന്നത്.ഫോക്‌സ് റോക്കില്‍ തന്നെ തങ്ങള്‍ സ്വന്തമായി പണിയുന്ന വീടിന്റെ പണി കരാറുകാരന്‍ ഉഴപ്പിയത് കാരണം മുന്നോട്ട് നീങ്ങുന്നില്ലെന്നും, മറ്റൊരു അഭയകേന്ദ്രം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ദമ്പതികള്‍ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അവര്‍ക്ക് ഏഴു ദിവസത്തെ സമയം അനുവദിച്ചിരിക്കുന്നത്. 

ഡബ്ലിന്‍ ഫോക്‌സ്‌റോക്കിലുള്ള 3 കെറിമൗണ്ട് റൈസ് എന്ന വീട്ടിലായിരുന്നു ദമ്പതികളും അവരുടെ അഞ്ച് മക്കളും താമസിച്ചിരുന്നത്. അഞ്ച് മുതല്‍ 14 വയസ്സു വരെയുള്ള കുട്ടികളാണ് ഇവര്‍ക്കുള്ളത്.

Scroll To Top