Monday December 05, 2016
Latest Updates

കോണിയില്‍ നിന്നും താഴെവീണ് പരിക്കേറ്റയാള്‍ക്ക് മൂന്നര ലക്ഷം യൂറോ നഷ്ട്ടപരിഹാരം 

കോണിയില്‍ നിന്നും താഴെവീണ് പരിക്കേറ്റയാള്‍ക്ക് മൂന്നര ലക്ഷം യൂറോ നഷ്ട്ടപരിഹാരം 

ഡബ്ലിന്‍:ജോലിക്കിടെ കോണിയില്‍ നിന്നും വീണ് പരിക്കേറ്റ കേബിള്‍ തൊഴിലാളിക്ക് മൂന്നര ലക്ഷം യൂറോയുടെ നഷ്ടപരിഹാരം. ടിവി കേബിള്‍ വിലക്കുന്നതിനിടെ കോണിയില്‍ നിന്നും വീണ് സാരമായി പരിക്കേറ്റ ലിത്വാനിയന്‍ പൗരനായ ജിന്‍ട്രാസ് കാറ്റ്‌കെവിഷ്യസിന് തൊഴിലുടമ 356000 യൂറോ നഷ്ടപരിഹാരം നല്‍കണമെന്ന് ഡബ്ലിന്‍ ഹൈക്കോടതി വിധിച്ചു.

യൂറോപില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് തൊഴില്‍ തേടി കാറ്റ്‌കെവിഷ്യസ് അയര്‍ലണ്ടിലെത്തിയത്. കില്‍കെന്നിയിലെ ഐപൊന്‍ എന്ന കമ്പനിയില്‍ കേബിള്‍ ടിവി ഇന്‍സ്റ്റലേഷന്‍ ക്വാളിറ്റി ചെക്ക് ഇന്‍സ്‌പെക്ടറായി ജോലിക്ക് കയറിയ ഇയാള്‍ക്ക് 2011 മാര്‍ച്ചിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ഇയാളുടെ കയ്യൊടിഞ്ഞിട്ടുണ്ട്. ഇത്തരം ജോലികള്‍ക്ക് വേണ്ട സുരക്ഷാ മുന്‍കരുതലുകളൊന്നും കമ്പനി സ്വീകരിച്ചില്ലെന്ന് കാണിച്ചാണ് കാറ്റ്‌കെവിഷ്യസ് നഷ്ടപരിഹാരത്തിന് ആവശ്യമുന്നയിച്ചത്. എന്നാല്‍ ഈവാദം തള്ളിയ കമ്പനി തൊഴിലാളിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും ശക്തമായ കാറ്റില്‍ കോണി വീഴുകയായിരുന്നുവെന്നും വാദിച്ചു. എന്നാല്‍ കോടതി ഈ വാദം തള്ളി.

അതേസമയം കേസിലെ വിധിക്കെതിരെ ഐപൊണ്‍ സമര്‍പ്പിച്ച അപ്പീലില്‍ കോടതി സ്വാപാധിക സ്റ്റേ അനുവദിച്ചു. തൊഴിലാളിക്ക് രണ്ട് ലക്ഷം യൂറോ ഉടന്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Scroll To Top