Friday December 09, 2016
Latest Updates

ഡബ്ലിനിലെ ഇറാഖ്കാരനെ പാക്കിസ്ഥാനിയെന്ന് വിളിച്ചു കണ്ണടിച്ചു പൊട്ടിച്ച കേസിലെ ശിക്ഷ ഇളവു ചെയ്തു

ഡബ്ലിനിലെ ഇറാഖ്കാരനെ പാക്കിസ്ഥാനിയെന്ന് വിളിച്ചു കണ്ണടിച്ചു പൊട്ടിച്ച കേസിലെ ശിക്ഷ ഇളവു ചെയ്തു

Photo:ആരോണ്‍ ഷട്ടോക്ക്

ഡബ്ലിന്‍: ഡബ്ലിനിലെ ഇറാഖുകാരനെ പാക്കിസ്ഥാനിയെന്ന് വിളിച്ച് കണ്ണടിച്ചുപൊട്ടിച്ച കേസില്‍ ശിക്ഷ ഇളവ് ചെയ്തു. കേസില്‍ ജയിലിലായിരുന്ന ഡബ്ലിന്‍ സ്വദേശിയുടെ ശിക്ഷയാണ് ഇളവ് ചെയ്തത്. കിംഗ്‌സ്‌വുഡ് ഹൈസ്റ്റ്‌സ് സ്വദേശി ആരോണ്‍ ഷട്ടോക്കിന് (20) മൂന്നര വര്‍ഷം ശിക്ഷ വിധിച്ച ശേഷം അതില്‍ രണ്ടു വര്‍ഷം സസ്‌പെന്‍ഡു ചെയ്തു കൊടുത്തിരുന്നു. ശിക്ഷ കൂടിപ്പോയെന്നും കുറച്ചു തരണം എന്നുമാവശ്യപ്പെട്ട് ഷട്ടോക്ക് സമര്‍പ്പിച്ച അപ്പീല്‍ വീണ്ടും പരിഗണിച്ച കോടതി ശിക്ഷയില്‍ നാലിലൊന്ന് കാലാവധി കൂടി കഴിഞ്ഞ ദിവസം വീണ്ടും ഇളവ് ചെയ്തുകൊടുത്തു.

ഇറാഖ് സ്വദേശിയായ ഒരു വിദ്യാര്‍ഥിയും അയാളുടെ കസിനും താലാ സ്വദേശിയായ ഒരു പെണ്‍കുട്ടിയോട് വഴിയരികില്‍ നിന്നു സംസാരിക്കുന്നത് അത് വഴി യാത്ര ചെയ്യുകയായിരുന്ന ഷട്ടോക്ക് കാണുകയും വാഹനം നിര്‍ത്തി ഇവരെ ചോദ്യം ചെയ്യുകയും ചെയ്തു.നാട്ടുകാരിയായ പെണ്‍കുട്ടിയോട് ഇറാഖുകാര്‍ സംസാരിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന ഷട്ടോക്ക് തിരിച്ചുപോയി പതിനഞ്ചോളം വരുന്ന കൂട്ടുകാരെയും വിളിച്ചു കൊണ്ട് വന്ന് കുടിയേറ്റക്കാരെ തല്ലിചതയ്ക്കുകയായിരുന്നു.’

പാക്കിസ്ഥാനികള്‍ വന്നു ഞങ്ങളുടെ പെണ്‍കുട്ടികളോട് സംസാരിക്കാന്‍ ധൈര്യപ്പെട്ടത് എങ്ങനെ’എന്നാക്രോശിച്ച് ഇറാഖുകാരായ യുവാക്കളെ തലങ്ങും വിലങ്ങും തല്ലിച്ചതച്ചു.അടിക്കാന്‍ യുവാക്കള്‍ ഉപയോഗിച്ച വടി ഇവരില്‍ ഒരാളുടെ കണ്ണില്‍ കൊണ്ട് പരിക്കേല്‍പ്പിക്കുകയും അയാളുടെ ഒരു കണ്ണിന്റെ കാഴ്ച ശക്തി നശിക്കുകയും ചെയ്തു.

നിയമം പഠിക്കാന്‍ വന്ന ഇറാഖി യുവാവ് അടുത്ത കണ്ണിന്റെ കാഴ്ച കൂടി പോകുമെന്ന ഭയപ്പാടിലാണ് ഇപ്പോള്‍.എങ്കിലും പ്രതി മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ഒരിക്കലും ഇയാള്‍ മുമ്പൊരിക്കലും കുട്ടികളെ ഉപദ്രവിച്ച കേസുകളില്‍ കുടുങ്ങിയിട്ടില്ലെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ ഇളവ് ചെയ്തു കൊടുത്തത്.ടാലയിലെ ലോക്കല്‍ സോഷ്യല്‍ പൊലിസിംഗ് സംഘത്തിന്റെ തലവനായി അറിയപ്പെടുന്ന ഷട്ടോഖ് മര്യാദക്കാരനാണ് എന്നാണു ലോക്കല്‍ ഗാര്‍ഡയും കോടതിയ്ക്ക് റിപ്പോര്‍ട്ട് കൊടുത്തതത്രേ.

Scroll To Top