Tuesday December 06, 2016
Latest Updates

സിഗ്‌നലുകള്‍ അവഗണിച്ച് റോഡ് മുറിച്ചുകടക്കവേ കന്യാസ്ത്രീ മരിച്ച കേസ്:പ്രതിയ്ക്ക് 500 യൂറോ പിഴ ശിക്ഷ 

സിഗ്‌നലുകള്‍ അവഗണിച്ച് റോഡ് മുറിച്ചുകടക്കവേ കന്യാസ്ത്രീ മരിച്ച കേസ്:പ്രതിയ്ക്ക് 500 യൂറോ പിഴ ശിക്ഷ 

ഡബ്ലിന്‍: വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ വാന്‍ ഡ്രൈവര്‍ക്ക് കോടതി 500 യൂറോ പിഴ വിധിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിന് രഹെനി സ്വദേശി മോറിസ് ഷീഹിയെയാണ് ഡബ്ലിന്‍ സെര്‍ക്യൂട്ട് ക്രിമിനല്‍ കോടതി പിഴ ശിക്ഷ വിധിച്ചത്. എന്‍81ല്‍ താല ബെപാസില്‍ 2013 ഓഗസ്റ്റ് ഏഴിനാണ് അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന സിസ്റ്റര്‍ ഹെലന്‍ പവറിനുമേല്‍ വാന്‍ പാഞ്ഞുകയറുകയായിരുന്നു.

കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനുള്ള സിഗ്‌നലുകള്‍ അവഗണിച്ചായിരുന്നു കന്യാസ്ത്രീ റോഡ് മുറിച്ചുകടന്നതെന്ന് സാക്ഷി മൊഴിയുണ്ട്. അപകടത്തില്‍ സാരമായി പരിക്കേറ്റ ഹെലനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവ ശേഷം ഹെലന്റെ സംസ്‌ക്കാര ചടങ്ങുകളിലും മോറിസ് ഷീഹി പങ്കെടുത്തിരുന്നു.

സിസ്റ്റര്‍ ഹെലന് ബന്ധുവായി ന്യൂസിലാന്‍ഡില്‍ ഒരു സ്ത്രീ മാത്രമാണ് ഉള്ളത്. കാര്‍ ടെസ്റ്റ് പാസായ വാഹനമാണ് മോറിസ് ഷീഹി ഓടിച്ചിരുന്നതെന്നും അതും സാധാരണ സ്പീഡിലായിരുന്നുവെന്നും ബ്രിഡ്ജ് മലോന്‍ ഗാര്‍ഡ കോടതിയെ അറിയിച്ചു. തുടര്‍ന്ന് 500 യൂറോ പിഴ വിധിച്ചെങ്കിലും കോടതി ലൈസന്‍സ് റദ്ദാക്കിയില്ല.

Scroll To Top