Friday December 09, 2016
Latest Updates

യുവാവിന്  മദ്യശാലകളില്‍  വിലക്കും,300 യൂറോ പിഴയും 

യുവാവിന്  മദ്യശാലകളില്‍  വിലക്കും,300 യൂറോ പിഴയും 

ഡബ്ലിന്‍:മദ്യപിച്ച് വഴക്കുണ്ടാക്കുകയും പ്രശ്‌നം പരിഹരിക്കാനെത്തിയ ഗാര്‍ഡയെ ചീത്ത വിളിക്കുകയും ചെയ്ത യുവാവിന് പിഴയും ആറു മാസത്തേക്ക് മദ്യ ശാലകളില്‍ നിന്നും വിലക്കും ശിക്ഷയായി ലഭിച്ചു. ബ്ലാഞ്ചാര്‍ഡ്‌സ് ടൗണ്‍ ഡിസ്ട്രിക് കോടതി ജഡ്ജി അലന്‍ മിച്ചലാണ് ശിക്ഷ വിധിച്ചത്.
ഫിന്‍ഗ്ലാസിലെ അവില പാര്‍ക്ക് സ്വദേശി 23 കാരനായ ജോണ്‍ കോളിന്‍സ് മാര്‍ച്ച് എട്ടിനാണ് ഫിംഗല്‍ ല്‍ വെസ്റ്റിലെ കാര്‍ഡിഫ് ബ്രിഡ്ജിലെ ഒരു പബിലെത്തുകയും മദ്യപിച്ച് മറ്റൊരാളുമായി വഴക്കിടുകയും ചെയ്തത്. പ്രശ്‌നത്തിലിടപെട്ട തന്നെ പ്രതി തെറിപറയുകയും, പേരെടുത്ത് വിളിക്കുകയും ചെയ്തുവെന്നാണ് ഗാര്‍ഡ കീത്ത് കോളിന്‍സ് കോടതിയില്‍ മൊഴി നല്‍കിയത്. എന്നാല്‍ പിന്നീട് കോളിന്‍സ് തന്നോട് ക്ഷമ പറഞ്ഞുവെന്നും ഗാര്‍ഡ പറയുന്നു.

രണ്ടു കുട്ടികളുടെ അച്ചനായ കോളിന്‍സ് താന്‍ വഴക്കുണ്ടാക്കിയ ആളുമായുള്ള പ്രശ്‌നം ഒത്തു തീര്‍പ്പാക്കിയെന്ന് പ്രതി ഭാഗം വക്കീല്‍ സൈമണ്‍ ഫ്‌ലമിങ്ങ് പറഞ്ഞു. കോളിന്‍സ് ഇതുവരെ കുറ്റകൃത്യങ്ങളിലൊന്നും ഏര്‍പ്പെട്ടിട്ടില്ല എന്നത് കണക്കിലെടുത്ത് ശിക്ഷ ഒഴിവാക്കണമെന്നും ഫ്‌ലെമിങ്ങ് വാദിച്ചു.

എന്നാല്‍, അമിതലഹരിയിലായി എന്ന കുറ്റത്തിന് 100 യൂറോയും, മോശം ഭാഷ ഉപയോഗിച്ചതിന് 200 യൂറോയും ജഡ്ജി പിഴ വിധിക്കുകയായിരുന്നു. കൂടാതെ ക്രിമിനല്‍ ജസ്റ്റിസ് ആക്ട് 2003 പ്രകാരം ഡബ്‌ളിന്‍ പ്രദേശത്തുള്ള എല്ലാ മദ്യശാലകളിലും കോളിന്‍സിന് ആറു മാസം വിലക്കും ജഡ്ജി വിധിച്ചു.

Scroll To Top