Thursday April 19, 2018
Latest Updates

ഐറിഷ് യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യന്‍ യുവാവിന് 7 വര്‍ഷം ജയില്‍ ശിക്ഷ

ഐറിഷ് യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യന്‍ യുവാവിന് 7 വര്‍ഷം ജയില്‍ ശിക്ഷ

കൊല്‍ക്കട്ട : കൊല്‍ക്കത്തയില്‍ വെച്ച് ഐറിഷ് യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യാക്കാരന് കോടതി 7 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു . നാല്‍പ്പത് കാരനായ സുജോയ് മിശ്രക്കാണ് ശിക്ഷലഭിച്ചത്.

2013 ല്‍ കൊല്‍ക്കത്തയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മദ്യപിച്ചിരുന്ന യുവതിയെ ബാറില്‍ നിന്ന് വീട്ടിലാക്കുന്ന ദൗത്യം ഏറ്റെടുത്ത
ഇയാള്‍ പെണ്‍കുട്ടിയെ ബലാല്‍സംഘം ചെയ്യുകയായിരുന്നു.

മദര്‍ തെരേസയുടെ മിഷണറിസ് ഓഫ് ചാരിറ്റിയുടെ കീഴില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലെത്തിയതായിരുന്നു ഇവര്‍. സംഭവത്തില്‍ 23 സാക്ഷികളുണ്ടായിരുന്നു.

അയര്‍ലണ്ടില്‍ വെച്ച് ഇന്ത്യന്‍ എംബസ്സിയില്‍ ക്രമീകരിച്ച വീഡിയോ വിചാരണ വഴി യുവതി ഇയാള്‍ക്കെതിരെ തെളിവ് നല്‍കിയിരുന്നു.

വിദേശത്തു നിന്നും ഇത്തരത്തില്‍ തെളിവ് നല്‍കാന്‍ അനുവദിച്ചത് ഇന്ത്യയിലെ ആദ്യത്തെ സംഭവമെന്ന നിലയില്‍ ഈ കേസിന്റെ വിചാരണ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.. ഇത് വഴി ടൂറിസ്റ്റുകള്‍ക്കും നീതി ഉറപ്പിക്കാന്‍ സാഹായിക്കുന്നതായി കോടതി നിരീക്ഷിച്ചു.

ഈ സംഭവത്തോടെ വിദേശകാര്യ മന്ത്രാലയം വനിതാടൂറിസ്റ്റുകള്‍ക്ക് യാത്രാ നിര്‍ദ്ദേശങ്ങളും മുന്‍കരുതലെടുക്കാനും ആവശ്യപ്പെട്ടിരുന്നു.

Scroll To Top