Wednesday June 28, 2017
Latest Updates

അയര്‍ലണ്ടിനെ ദൈവം രക്ഷിക്കട്ടെയെന്ന് ജഡ്ജി:അനധികൃത താമസക്കാര്‍ക്കെതിരെ നടപടിയില്ല,കോടതിയുടെ രൂക്ഷ വിമര്‍ശനം

അയര്‍ലണ്ടിനെ ദൈവം രക്ഷിക്കട്ടെയെന്ന് ജഡ്ജി:അനധികൃത താമസക്കാര്‍ക്കെതിരെ നടപടിയില്ല,കോടതിയുടെ രൂക്ഷ വിമര്‍ശനം
എന്നിസ് : അനധികൃത താമസക്കാര്‍ക്കെതിരെ നടപടിയില്ലാത്തതിനെച്ചൊല്ലി പോലിസിന് കോടതിയുടെ വിമര്‍ശനം.’ദൈവം അയര്‍ലണ്ടിനെ രക്ഷിക്കട്ടെ’ എന്നായിരുന്നു അനധികൃതമായി തുടരുന്നതായി കണ്ടെത്തിയ ബ്രസീലിയന്‍ കൗമാരക്കാരനെ നാടുകടത്തുന്നതില്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ നടപടിയെ പരാമര്‍ശിക്കവെ എന്നിസ് ജില്ലാ ജഡ്ജി പാട്രിക് ഡര്‍കാന്‍ നടത്തിയ നിരീക്ഷണം.
വ്യാജ ഡ്രൈവിങ് ലൈസന്‍സുമായി പിടിയിലായ ജോവോ വിക്ടര്‍ ഡി  സില്‍വയെ 2250 പിഴയും ജയില്‍വാസത്തിനുമാണ് കോടതി ശിക്ഷിച്ചത്.നാല് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതിന് വിലക്കും വിധിച്ചു.സമ്പൂര്‍ണ വ്യാജ രേഖകളുമായാണ് ഈ ബ്രസീലിയന്റെ ജീവിതം!
ജനനസര്‍ട്ടിഫിക്കറ്റ്,ലൈസന്‍സ്,ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്,പാസ്‌പോര്‍ട് തുടങ്ങി കണ്ടെടുത്ത എല്ലാ രേഖകളും വ്യാജനായിരുന്നു!
ആര്‍ക്കും വ്യാജ രേഖകളുമായി രാജ്യത്ത് കറങ്ങി നടക്കാവുന്ന കാലമാണ് ഇത്- ജഡ്ജി പറഞ്ഞു.പാരീസില്‍ ഒരു ഭീകരന്‍ പോലിസുകാരനെ വെടിവെച്ചിട്ട സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യാജ പോര്‍ച്ചുഗീസ് ലൈസൻസുമായി പിടിയിലായ ബ്രസീലിയന്‍ കൗമാരക്കാരനെ പ്രാദേശിക പോലിസ് അധികൃതര്‍  ജസ്റ്റിസ് വകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ നാടുകടത്തുന്നതിനുള്ള നീക്കമൊന്നും അവിടെനിന്നുണ്ടായില്ലെന്നു ഡാര്‍ഡ സീമുസ് ഗ്ലീസണ്‍ കോടതിയെ അറിയിച്ചു.ഇത് കേട്ടപ്പോഴാണ് അയര്‍ലണ്ടിനെ ദൈവം കാത്തുരക്ഷിക്കട്ടെയെന്ന് ജഡ്ജി അഭിപ്രായപ്പെട്ടത്.പിന്നീട് കോടതി ഇയാൾക്ക്  ജാമ്യം അനുവദിക്കുകയും ചെയ്തു.
Scroll To Top