Tuesday December 06, 2016
Latest Updates

വാട്ടര്‍ പമ്പിന്റെ ശബ്ദം ശല്യമായി; ഡബ്ലിനിലെ വാടകക്കാരിക്ക് 7,500 യൂറോ നഷ്ടപരിഹാരം

വാട്ടര്‍ പമ്പിന്റെ ശബ്ദം ശല്യമായി; ഡബ്ലിനിലെ വാടകക്കാരിക്ക് 7,500 യൂറോ നഷ്ടപരിഹാരം

ഡബ്ലിന്‍:അയല്‍വീട്ടിലെ വാട്ടര്‍ പമ്പിന്റെ ശബ്ദം ശല്യമായതിനെത്തുടര്‍ന്ന് പരാതി നല്‍കിയ സ്ത്രീക്ക് സര്‍ക്യൂട്ട് സിവില്‍ കോര്‍ട്ട് 7,500 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിലെ ക്രോസ് ഗണ്‍സ് ബ്രിഡ്ജില്‍ വാടകയ്ക്കു താസിക്കുന്ന കാരള്‍ ആന്‍ ഫ്‌ലാനഗനാണ് നഷ്ടപരിഹാരം ലഭിക്കുക. വാടക വീടിന്റെ ഉടമയാണ് അടുത്ത അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്നത്.

2012 മെയില്‍ ഇവിടെ താമസം തുടങ്ങിയതു മുതല്‍ വാട്ടര്‍ പമ്പിന്റെ അസഹ്യമായ ശബ്ദം തന്നെ ശല്യപ്പെടുത്തുകയാണെന്ന് ആന്‍ ഫ്‌ലാനാഗന്‍ പറഞ്ഞു. ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റിന് സമാനമായി ശബ്ദകോലാഹലമാണ് അപ്പാര്‍ട്ട്മെന്റിലുള്ളതെന്നും അവര്‍ പറഞ്ഞു.

തനിക്ക് ഏറെ ഇഷ്ടമുള്ള വായന പോലും നടക്കാനാകാത്ത വിധം ശബ്ദം ബുദ്ധിമുട്ടായപ്പോഴാണ് ആന്‍ നിയമനടപടിയുമായി മുന്നോട്ടു പോയത്.

Scroll To Top