Wednesday January 24, 2018
Latest Updates

ഡബ്ലിനിലെ ക്ലാസ്റൂമില്‍ പൂട്ടിയിട്ട കുട്ടിക്ക് 20,000 യൂറോ നഷ്ടപരിഹാരം

ഡബ്ലിനിലെ ക്ലാസ്റൂമില്‍ പൂട്ടിയിട്ട കുട്ടിക്ക് 20,000 യൂറോ നഷ്ടപരിഹാരം

ഡബ്ലിന്‍:അബദ്ധത്തില്‍ ക്ലാസ് റൂമില്‍ പൂട്ടിയിടപ്പെട്ട എട്ടു വയസ്സുകാരിക്ക് 20,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. 2013ല്‍ കേറ്റ് ഡീഗന്‍ എന്ന കുട്ടിക്ക് അഞ്ചു വയസ്സുള്ളപ്പോഴായിരുന്നു സംഭവം. ഡബ്ലിനിലെ മൗണ്‍ റോഡ് നാഷണല്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നു കേറ്റ്.

രാവിലത്തെ ഇന്റര്‍വെല്‍ സമയത്ത് ടീച്ചര്‍ കേറ്റ് അകത്തുള്ള കാര്യം അറിയാതെ അബദ്ധത്തില്‍ ക്ലാസ് റൂമിന്റെ വാതില്‍ അടയ്ക്കുകയായിരുന്നു. തുടര്‍ന്ന് 25 മിനിറ്റോളം കുട്ടി ക്ലാസ് റൂമിനുള്ളില്‍ പേടിച്ച് ഇരിക്കേണ്ടി വന്നു. വാതിലില്‍ മുട്ടിയെങ്കിലും ആരും വന്ന് തുറന്നില്ല.

സംഭവത്തെത്തുടര്‍ന്ന് കുട്ടിക്ക് ചെറിയ മാനസിക അസ്വാസ്ഥ്യം ഉണ്ടായതായും, പ്ലേ തെറാപ്പി എടുക്കേണ്ടി വന്നതായും കോടതി വാദം കേട്ടു. കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചില്ലെന്നും വാദമുയര്‍ന്നു. തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു.

Scroll To Top