Tuesday November 21, 2017
Latest Updates

മകന്റെ സുഹൃത്തുക്കളെ ലൈംഗീകമായി പീഡിപ്പിച്ച ഇന്ത്യക്കാരന് അയര്‍ലണ്ടില്‍ 4 വര്‍ഷം ജയില്‍ ശിക്ഷ

മകന്റെ സുഹൃത്തുക്കളെ ലൈംഗീകമായി പീഡിപ്പിച്ച ഇന്ത്യക്കാരന് അയര്‍ലണ്ടില്‍ 4 വര്‍ഷം ജയില്‍ ശിക്ഷ

ഡബ്ലിന്‍:മകന്റെ സുഹൃത്തുക്കളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 53കാരനായ ഇന്ത്യക്കാരന് 4 വര്‍ഷം തടവ് ശിക്ഷ. ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.11,17 വയസ്സുകാരായ ആണ്‍കുട്ടികളെയാണ് ഇയാള്‍ 2011-2014 കാലഘട്ടത്തില്‍ പീഡിപ്പിച്ചത്.

ഇയാളുടെ വീട്ടില്‍ മാതാപിതാക്കള്‍ കുട്ടികളെ ബേബി സിറ്റിങ്ങിന് ഏല്‍പ്പിച്ച് ജോലിയ്ക്ക് പോയ സമയത്താണ് പീഡനം നടത്തിയത്.

ഇയാള്‍ കുട്ടികള്‍ക്ക് ശരിയല്ലാത്ത മെസ്സേജുകള്‍ അയച്ചതിനും കേസുണ്ട്.വൈബറില്‍ ഒരു കുട്ടിയ്ക്ക് അയച്ച അസ്വാഭാവിക മെസേജ് കണ്ടെത്തിയ രക്ഷിതാവ് ചോദ്യം ചെയ്തപ്പോഴാണ് കുട്ടി സംഭവം പുറത്തു പറഞ്ഞത്.സമാനമായ അനുഭവമായിരുന്നു ഒപ്പമുണ്ടായിരുന്ന കുട്ടിയ്ക്കും പറയാനുണ്ടായിരുന്നത്.ഇതോടെ കുട്ടികളുടെ കാല്‍ക്കല്‍ വീണ് മാപ്പു പറഞ്ഞ ഇയാളോട് ജൂനിയര്‍ സെര്‍ട്ട് പരീക്ഷ കഴിയുന്നത് വരെയെങ്കിലും ഇന്ത്യയിലേയ്ക്ക് മടങ്ങണമെന്ന് മറ്റു കുടുംബാംഗങ്ങള്‍ ആവശ്യപ്പട്ടതനുസരിച്ച് അയര്‍ലണ്ട് വിട്ടു പോയ ഇയാള്‍ പക്ഷെ പരീക്ഷ തീരുന്നതിന് മുമ്പേ മടങ്ങിയെത്തുകയായിരുന്നു.ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

കുട്ടികളെ പീഡിപ്പിച്ചു എന്ന ആരോപണം നിഷേധിച്ച ഇയാള്‍ കുട്ടികളുടെ കാലില്‍ തടവുക മാത്രമേ ചെയ്തുവുള്ളു എന്നാണ് വിശദീകരിച്ചത്.എന്നാല്‍ ഇയാള്‍ 14 തവണയെങ്കിലും അവരെ പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് കുട്ടികള്‍ നല്‍കിയ മൊഴി.

മുന്‍ കുറ്റകൃത്യങ്ങള്‍ ഇയാളുടെ പേരില്‍ ഇല്ലെന്നുള്ളത് ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ കാരണമായി.ചെയ്ത തെറ്റില്‍ തന്റെ കക്ഷിക്ക് പശ്ചാത്താപം ഉണ്ടെന്നും,അയര്‍ലണ്ടിലെ സ്വന്തം സമൂഹത്തില്‍ ഇയാള്‍ ഒറ്റപ്പെട്ടിരിക്കുകയാന്നെന്നും പ്രതിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ കോടതിയെ അറിയിച്ചു.എങ്കിലും ഗുരുതരമായതും ആവര്‍ത്തിച്ചു ചെയ്യപ്പെട്ടതുമായ കുറ്റകൃത്യങ്ങള്‍ ശിക്ഷയ്ക്ക് കാരണമാകുന്നുവന്നു ജഡ്ജി മാര്‍ട്ടിന്‍ നോളന്‍ വിധി ന്യായത്തില്‍ വ്യക്തമാക്കി. മൈനര്‍മാരായ കുട്ടികളുടെ പ്രൈവസിയെ കരുതി കുറ്റവാളിയുടെ പേര് രഹസ്യമായി സൂക്ഷിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll To Top