Sunday December 11, 2016
Latest Updates

അഞ്ച് സെന്റ് ബാക്കി നല്‍കാഞ്ഞ ബസ് ഡ്രൈവറെ ചീത്ത വിളിച്ച പോസ്റ്റ്മാന് 20,000 യൂറോ നഷ്ടം

അഞ്ച് സെന്റ് ബാക്കി നല്‍കാഞ്ഞ ബസ് ഡ്രൈവറെ ചീത്ത വിളിച്ച പോസ്റ്റ്മാന് 20,000 യൂറോ നഷ്ടം

PHOTO:പോസ്റ്റ്മാന്‍ മൊറാന്‍ 

ഡബ്ലിന്‍:അഞ്ച് സെന്റിന്റെ റീഫണ്ട് റസീപ്റ്റ് ലഭിക്കുന്നതിനായി ബസ് ഡ്രൈവറെ അസഭ്യം വിളിച്ച പോസ്റ്റ്മാന്‍,ബസ് ഡ്രൈവര്‍ക്ക് 20,000 രൂപ നഷ്ടപരിഹാരം നല്കണമെന്ന് സര്‍ക്യൂട്ട് സിവില്‍ കോടതി വിധിച്ചു. ഡബ്ലിന്‍ കൗണ്ടിയിലെ ബാലിബ്രാക്കിലെ കൂള്‍വിന്‍ സ്വദേശി ജാണ്‍ മൊറാന് (45)ന് എതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. 2013 സെപ്റ്റംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 
സര്‍ക്യൂട്ട് സിവില്‍ കോടതി ജഡ്ജി ജാക്വലിന്‍ ലിനനോട് സംഭവത്തെക്കുറിച്ച് മൊറാന്റെ വിശദീകരണം ഇങ്ങനെ: സംഭവദിവസം പോസ്റ്റല്‍ വിതരണം കഴിഞ്ഞ് 70ാം നമ്പര്‍ ബസില്‍ പ്രവേശിച്ച പോസ്റ്റ്മാന്‍ ബസ് ചാര്‍ജായ 2.15 യൂറോയ്ക്ക് 2.20 യൂറോ മെഷീനില്‍ നിക്ഷേപിച്ചു. 
ബാക്കി 5 സെന്റ്‌റിന്റെ രസീത് കിട്ടാതായതോടെ അഞ്ച് സെന്റിന്റെ റീഫണ്ട് റസീപ്റ്റിനായി ബട്ടനില്‍ അമര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ ഡ്രൈവറുടെ ഭാഗത്ത് നിന്ന് നിഷേധാത്മക പെരുമാറ്റമായിരുന്നു ഉണ്ടായതെന്നും ബസിന് പുറത്തേക്കു പോകാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍ മൊറാന്‍ ഇറങ്ങാന്‍ തയാറാകാത്തതിനാല്‍ ഗാര്‍ഡയെ വിളിക്കുകയും ചെയ്തു. 

ഡബ്ലിന്‍ ബസിന്റെ ഉപദേഷ്ടാവായ ബാരിസ്റ്റര്‍ ജെറി വാര്‍ഡിനു മുമ്പാകെയും മൊറാന്‍ പരാതിയുമായെത്തി. ബസില്‍ നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നും ഗാര്‍ഡയെ വിളിച്ചതിനെ തുടര്‍ന്നും തന്നെ പൊതുജനത്തിനു മുമ്പില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതിയില്‍ പറഞ്ഞു. ഡൈവറെ കൈയേറ്റം ചെയ്യുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നും കോടതിക്കു മുമ്പാകെ പറഞ്ഞു. 
എന്നാല്‍ ബസ് ഡ്രൈവറായ ബ്രണ്ടന്‍ കൊണോലി മൊറാറിനോട് മാന്യമായി തന്നെയാണ് താന്‍ പെരുമാറിയതതെന്ന് ജഡ്ജ് ലിന്നനു മുമ്പാകെ ബോധിപ്പിച്ചു. അയാള്‍ ബസില്‍ നിന്ന് ഇറങ്ങാന്‍ തയാറാകാത്തതിനാല്‍ 40 മിനിറ്റ് ബസ് വൈകുകയും ഇതിനെ തുടര്‍ന്ന് യാത്രക്കാര്‍ തനിക്കു നേരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കൊണോലി പറഞ്ഞു. 

ഡ്രൈവറോട് മൊറാന്‍ മോശമായി പെരുമാറാതിരിക്കുകയും ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിക്കാതിരിക്കുകയുമായിരുന്നെങ്കില്‍  സംഭവമൊന്നും ഉണ്ടാകില്ലെന്ന് ജഡ്ജ് പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെട്ട ജഡ്ജി ഡബ്ലിന്‍ ബസിനെതിരെയുള്ള മൊറാന്റെ മാനനഷ്ട കേസ് തള്ളുകയായിരുന്നു. ഡബ്ലിന്‍ ബസ് അധികൃതര്‍ക്കെതിരെ 75,000 യൂറോ മാനനഷ്ടമാവശ്യപ്പെട്ടാണ് മൊറാന്‍ കോടതിയില്‍ കേസ് നല്കിയത്.













Scroll To Top