Wednesday November 22, 2017
Latest Updates

പിഴയടക്കാത്തതിനെ തുടര്‍ന്ന് ഡബ്ലിന്‍ ജില്ലാ ജഡ്ജി ജയിലിലടച്ച വൃദ്ധനെ ഹൈക്കോടതി വിട്ടയച്ചു

പിഴയടക്കാത്തതിനെ തുടര്‍ന്ന് ഡബ്ലിന്‍ ജില്ലാ ജഡ്ജി ജയിലിലടച്ച വൃദ്ധനെ ഹൈക്കോടതി വിട്ടയച്ചു

ഡബ്ലിന്‍ :കോടതി വിധിച്ച പിഴയടക്കാത്തതിനെ തുടര്‍ന്ന് ജയിലിലടച്ച പെന്‍ഷന്‍കാരനെ ഹൈക്കോടതി വിട്ടയച്ചു.കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ കോടതിയാണ് ഇദ്ദേഹത്തെ ഏഴുദിവസം ജയിലിലടച്ചത്.(നിയമപരമായ കാരണങ്ങളള്‍ കക്ഷിയുടെ പേര് വെളിപ്പെടുത്താനാവില്ല).
മൗണ്ട് ജോയി ജയിലില്‍ രണ്ടു രാത്രികള്‍ കഴിഞ്ഞ ഇദ്ദേഹം അഭിഭാഷകനായ മിഖായേല്‍ പി ഒ ഹിഗ്ഗിന്‍സ് മുഖേന നല്‍കിയ ജാമ്യാപേക്ഷയിലൂടെയാണ് സ്വതന്ത്രനായത്.മനപ്പൂര്‍വുള്ള നിരസിക്കലോ കുറ്റകരമായ അവഗണനയോ കാരണമാണോ കട ബാധ്യത നിറവേറ്റാത്തത് എന്നീ രണ്ട് വസ്തുതകള്‍ ജില്ലാ ജഡ്ജി പരിഗണിച്ചില്ലെന്ന കാര്യവും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സീയേമസ് നൂനന്‍ ചൂണ്ടിക്കാട്ടി.

ദരിദ്രമായ ചുറ്റുപാടുകളാണ് തവണകളാക്കി നല്‍കിയിട്ടും കടം തിരിച്ചടയ്ക്കാന്‍ പറ്റാത്തതെന്ന് കോടതിയെ അഭിഭാഷകന്‍ ബോധ്യപ്പെടുത്തി.പ്രതിമാസം 500 യൂറോ വീതമാണ് അടയ്ക്കേണ്ടത്. അദ്ദേഹത്തിന് വാര്‍ധക്യ പെന്‍ഷന്‍ മാത്രമാണ് ഏക ആശ്രയം.ആരോഗ്യ പ്രശ്നങ്ങള്‍ ഏറെയുണ്ട്.ജീവിതം വല്ലാത്ത അവസ്ഥയിലാണെന്നു അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ഇന്ന് ഇദ്ദേഹത്തെ കോടതിക്ക് മുമ്പാകെ ഹാജരാക്കും.ഹൈക്കോടതി വെറുതെ വിട്ടതിനെ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ അഭിഭാഷകന്‍ ഫയല്‍ ചെയ്യും.വായ്പാ തവണകള്‍ അടയ്ക്കാത്തതിന്റെ പേരില്‍ ഇദ്ദേഹത്തെ ജില്ലാ ജഡ്ജി ജയിലലടച്ചത് സംബന്ധിച്ച് ജയില്‍ അധികൃതരില്‍ നിന്നും ,നീതി ന്യായ മന്ത്രിയില്‍ നിന്നും പുതിയ സത്യവാങ്മൂലം ആവശ്യപ്പെടും. ജയിലില്‍ കഴിഞ്ഞതിന് നഷ്ടപരിഹാരവും തേടും.

ഒരു കടബാധ്യതക്കാരന്‍ അത് അടയ്ക്കാത്തതിന്റെ പേരില്‍ ജയിലിലായാല്‍ അദ്ദേഹത്തിന് നിയമസഹായത്തിന് അര്‍ഹതയുണ്ടെയെന്നതു സംബന്ധിച്ചും സത്യവാങ്മൂലം ആവശ്യപ്പെടും.

Scroll To Top