Saturday June 24, 2017
Latest Updates

അക്രമകാരികളായി വളരാതിരിക്കാന്‍ കൂടെപ്പിറപ്പുകളെ കൊല്ലാന്‍ തീരുമാനിച്ച കൗമാരക്കാരന്‍ …ഡബ്ലിന്‍ കോടതിയെ ഞെട്ടിച്ച ആ കുരുന്നു വാക്കുകള്‍….

അക്രമകാരികളായി വളരാതിരിക്കാന്‍ കൂടെപ്പിറപ്പുകളെ കൊല്ലാന്‍ തീരുമാനിച്ച കൗമാരക്കാരന്‍ …ഡബ്ലിന്‍ കോടതിയെ ഞെട്ടിച്ച ആ കുരുന്നു വാക്കുകള്‍….

ഡബ്ലിന്‍ : ഒരു കൗമാരക്കാരന്റെ വാക്കുകള്‍ കേട്ട് കോടതി ഒന്നടങ്കം ഞെട്ടിപ്പോയി.’ഭാവിയില്‍ ദുഷ്ടരായ, അക്രമകാരികളായ മുതിര്‍ന്നവരായി വളരാതിരിക്കാന്‍ തന്റെ സഹോദരങ്ങളെ കൊല്ലണമെന്നു കരുതിയിരുന്നു’ ..ജീവിതം തുടങ്ങിയിട്ടില്ലാത്ത ഒരു ടീനേജുകാരന്റെ നാവില്‍ നിന്നും ഇത്രയും കേട്ട് ഞെട്ടിയ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പീറ്റര്‍ കെല്ലി അടിയന്തിര ചികില്‍സയ്ക്കും വിലയിരുത്തലിനും ഉത്തരവിടുകയായിരുന്നു.

മറ്റുള്ളവരോടുള്ള അക്രമം അവസാനിപ്പിക്കുന്നതിനു പരിഗണന നല്‍കി സ്വന്തം കൂടപ്പിറപ്പുകളെ കൊല്ലാന്‍ തീരുമാനിച്ചുവെന്ന ഈ ആണ്‍കുട്ടിയുടെ വാക്കുകള്‍ കോടതിയെ ആകെ അസ്വസ്ഥപ്പെടുത്തുന്നതാണെന്നു ഹൈക്കോടതി പ്രസിഡന്റ് കൂടിയായ ജസ്റ്റീസ് പീറ്റര്‍ കെല്ലര്‍ പറഞ്ഞു .കുട്ടിയെ നിരന്തര ജാഗ്രതയില്‍ സൂക്ഷിക്കാനും ഇവിടെ ഫലപ്രദമായ ചികില്‍സാ സൗകര്യങ്ങളില്ലാത്തതിനാല്‍ യു.കെയിലേക്ക് കൊണ്ടു പോകണമെന്നും എച്ച് .എസ്.ഇയെ കോടതി ചുമതലപ്പെടുത്തി.

ഇതൊരു മനശ്ശാസ്ത്രപരമായ പ്രതിവിധി ആവശ്യമുള്ള കേസാണ് ഇതെന്നും കോടതി വിലയിരുത്തി.

ഇന്റര്‍നെറ്റിലൂടെയുള്ള അശ്ലീല പ്രദര്‍ശനവും അക്രമവും കുട്ടിയില്‍ ലോകം അക്രമവും ദുഷ്ടതകളും നിറഞ്ഞതാണെന്ന ബോധമുണ്ടാക്കിയതായി കോടതിക്കു അതിനു മുന്‍പിലുണ്ടായിരുന്ന ചികില്‍സാപരമായ തെളിവുകള്‍ ചൂണ്ടിക്കാട്ടി പറഞ്ഞു.വളരുമ്പോള്‍ മോശമാകാതിരിക്കാന്‍ കൂടപ്പിറപ്പുകളെ ചെറുപ്പത്തില്‍ത്തന്നെ കൊല്ലുന്നതാണ് നല്ലതെന്ന് കുട്ടിയുടെ വിശ്വാസം കോടതി രേഖപ്പെടുത്തി.ഇത് വളരെ ഗൗരവത്തോടെ കാണേണ്ടതാണെന്നു കോടതി പറഞ്ഞു.കുട്ടിയില്‍ ഒരു നരഭോജിയുടെ സാന്നിധ്യം വളരുന്നതായും കോടതി സംശയിച്ചു
.
ഇപ്പോള്‍ അജ്ഞാത കേന്ദ്രത്തില്‍ സ്വയം മുറിവേല്‍പ്പിച്ചതിനുള്ള ചികില്‍സയില്‍ കഴിയുകയാണ് കുട്ടി.സ്വയം അപായപ്പെടുത്താനും മറ്റുള്ളവരെ ആക്രമിക്കാനുമുള്ള ഒരു ത്വര കുട്ടിയിലുണ്ടെന്നു കണ്‍ട്ടന്റ് മനോരോഗവിദഗ്ധന്‍ പറഞ്ഞിട്ടുണ്ട്.അസ്വസ്ഥമാക്കുന്ന ഈ തെളിവുകള്‍ കുട്ടിക്ക് അടിയന്തിര ചികില്‍സ അത്യാവശ്യമാണെന്ന് ബോധ്യപ്പെടുത്തുന്നതാണെന്നു ജഡ്ജി പറഞ്ഞു.

യുകെയില്‍ കൊണ്ടുപോയി കോടതി ഒരുക്കുന്ന മെഡിക്കല്‍ വാര്‍ഡില്‍ നിതാന്ത ജാഗ്രതയോടെ ചികില്‍സ ആരംഭിക്കണമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ഈ വേളയില്‍ എല്ലാ ദിവസവും കുട്ടിയെ സന്ദര്‍ശിക്കണമെന്നും ആ ചെലവുകള്‍ എച്ച് .എസ്.ഇ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു.

Scroll To Top