Sunday December 04, 2016
Latest Updates

മയക്കുമരുന്ന് ലഹരിയില്‍ സുഹൃത്തിന്റെ ശരീരത്തില്‍ ചൂടുവെള്ളമൊഴിച്ച കേസില്‍ മൂന്ന് വര്‍ഷം തടവ് 

മയക്കുമരുന്ന് ലഹരിയില്‍ സുഹൃത്തിന്റെ ശരീരത്തില്‍ ചൂടുവെള്ളമൊഴിച്ച കേസില്‍ മൂന്ന് വര്‍ഷം തടവ് 

ഡബ്ലിന്‍:സുഹൃത്തിന്റെ തലയില്‍ ചൂടുവെള്ളമൊഴിച്ച കേസില്‍ മയക്കുമരുന്നിന് അടിമയായിരുന്ന സ്ത്രീക്ക് മൂന്ന്‌വര്‍ഷം ശിക്ഷി വിധിച്ചു. ഷാരോണ്‍ നൗട്ടണ്‍ എന്ന മുപ്പത്തെട്ടുകാരിക്കാണ് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്.ബ്രെയിന്‍ കെന്നി എന്നയായാളുടെ തലയിലാണ് ഇവര്‍ പഞ്ചസാര ചേര്‍ത്ത തിളച്ചവെള്ളം ഒഴിച്ചത്.ഹെറോയിന്‍ നല്‍കാനെന്ന് പറഞ്ഞ് നല്‍കാതിരുന്നതിലുള്ള ദേഷ്യമാണ് ഒഴിക്കാന്‍ ഷാരോണിനെ ഇതിന് പ്രേരിപ്പിച്ചത്. ഡബ്ലിനിലെ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

2015 ജൂണ്‍ 27 നാണ് കേസിനാസ്പദമായ സംഭവം.ഹാല്‍സ്റ്റണിലെ ജോര്‍ജ്ജ് ഹില്ലില്‍ താമസക്കാരിയായ ഷാരോണ്‍ നോര്‍ത്ത് ഡബ്ലിനിലെ പ്രഷ്യ സ്ട്രീറ്റിലുള്ള ഫ്‌ലാറ്റില്‍ വച്ച് ബ്രെയിന്‍ കെന്നിയുടെ തലയിലും തോളുകളിലും നെഞ്ചിലുമായി തിളച്ചവെള്ളം ഒഴിച്ചുക്കുകയായിരുന്നു.പൊള്ളലേറ്റ കെന്നി സ്വയം 999 ല്‍ വിളിക്കുകയും ഗാര്‍ഡ എത്തിച്ചേരുകയുമായിരുന്നു.ഷാരോണ്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നാണ് കരുതിയതെന്ന് കെന്നി പറയുന്നു.

ഗാര്‍ഡയോട് കുറ്റം സമ്മതിച്ച ഷാരോണ്‍ താന്‍ കെന്നിയാല്‍ ലൈംഗീകമായി ഉപദ്രവിക്കപ്പെട്ടാതായും അറിയിച്ചിരുന്നു. വെള്ളത്തില്‍ പഞ്ചസാര ചേര്‍ക്കുന്നത് പൊള്ളലിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാനാണെന്നും അവര്‍ പറഞ്ഞു.

പതിനാലാം വയസ്സുമുതല്‍ ഷാരോണ്‍ മയക്കുമരുന്നിന് അടിമയായിരുന്നു എന്ന് കോടതി കണ്ടെത്തിയിരുന്നു. അതിനാല്‍ ഇവരുടെ ജീവിതം പരിതാപകരമായ അവസ്ഥയിലായിരുന്നതായി കോടതി നിരീക്ഷിച്ചു. ശിക്ഷാവിധിക്ക് ശേഷം തന്റെ പ്രവര്‍ത്തികളില്‍ മാപ്പ് ചോദിക്കുന്നതായി കോടതിയെ അറിയിച്ചിരുന്നു. മൂന്ന് വര്‍ഷത്തെ ശിക്ഷയില്‍ നിന്നും 18 മാസം ഒഴിവാക്കിയിട്ടുണ്ട്

Scroll To Top