Saturday December 03, 2016
Latest Updates

പൊതുസ്ഥലത്ത് ‘നല്ല നടപ്പ്’ നടത്താത്തയാള്‍ക്ക് ശിക്ഷ ‘നല്ല നടപ്പ്’!

പൊതുസ്ഥലത്ത് ‘നല്ല നടപ്പ്’ നടത്താത്തയാള്‍ക്ക് ശിക്ഷ ‘നല്ല നടപ്പ്’!

ഡബ്ലിന്‍: നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലെ പൊതു ഗാര്‍ഡനില്‍ മലവിസര്‍ജ്ജനം നടത്തിയ 62കാരനെ പോലീസ് പിടികൂടി. തോമസ് കോള്‍മാന്‍ എന്നയാളെയാണ് ഗാര്‍ഡ അറസ്റ്റ് ചെയ്തത്.കേരളാ സ്‌റ്റൈലില്‍ പൊതു സ്ഥലത്ത് മൂത്രവിസര്‍ജനം നടത്തിയാലും ഇവിടെ ജയില്‍ ശിക്ഷ ഉറപ്പാണ്.

എന്നാല്‍ ഇയാള്‍ക്ക് വീടില്ല എന്നും, ഉണ്ടായിരുന്ന ഒരേയൊരു സൈക്കിള്‍ പോലീസ് പിടികൂടുന്നതിനിടെ ആരോ മോഷ്ടിച്ചതും കണക്കിലെടുത്ത് ഒരു വര്‍ഷത്തെ നല്ല നടപ്പിന് വിധിച്ചിരിക്കുകയാണ് കോടതി. 1960 മുതല്‍ മയക്കുമരുന്നിന്റെ ദുരുപയോഗമടക്കം 77 കേസുകളാണ് കോള്‍മാന്റെ പേരിലുള്ളത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും കേസിലുള്‍പ്പെട്ടാല്‍ ഒരു മാസത്തെ തടവാണ് ലഭിക്കുക.

രാവിലെ 5.30ഓടെ അപ്പാര്‍ട്ടമെന്റിലെത്തി കാര്യം സാധിക്കുന്നതിനിടെ ഇതു കണ്ട് ഒരാള്‍ ഗാര്‍ഡയെ വിവരമറിയിക്കുകയായിരുന്നു.മേലില്‍ അപ്പാര്‍ട്ട്‌മെന്റ് പ്രദേശത്ത് പോകുന്നതിനും കോള്‍മാനെ കോടതി വിലക്കിയിട്ടുണ്ട്.

Scroll To Top