Saturday September 23, 2017
Latest Updates

അയര്‍ലണ്ടിലെ ഏതു ഭാര്യയും ചെയ്യുന്നതേ ടാലയിലെ ചുണക്കുട്ടിയായ ഭാര്യയും ചെയ്തുള്ളുവെന്ന് സമ്മതിച്ചു കോടതിയും:പാര്‍ട്ടി കഴിഞ്ഞു സഹപ്രവര്‍ത്തകയെ വീട്ടിലേയ്ക്ക് ക്ഷണിച്ചു കൊണ്ട് വന്നാല്‍ ഇങ്ങനെയിരിക്കും! 

അയര്‍ലണ്ടിലെ ഏതു ഭാര്യയും ചെയ്യുന്നതേ ടാലയിലെ ചുണക്കുട്ടിയായ ഭാര്യയും ചെയ്തുള്ളുവെന്ന് സമ്മതിച്ചു കോടതിയും:പാര്‍ട്ടി കഴിഞ്ഞു സഹപ്രവര്‍ത്തകയെ വീട്ടിലേയ്ക്ക് ക്ഷണിച്ചു കൊണ്ട് വന്നാല്‍ ഇങ്ങനെയിരിക്കും! 

PHOTO:ഷാര്‍ലറ്റ് അകംഫ്രയും(L),സീലിയയും

ഡബ്ലിന്‍:നട്ടപ്പാതിരായ്ക്ക് ഭര്‍ത്താവ് ഓഫിസില്‍ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകയേയും കൂട്ടി വീട്ടില്‍ വന്ന് ബെഡ് റൂമില്‍ പ്രവേശിച്ചാല്‍ ഏതു ഭാര്യയും ചെയ്യുന്നതേ ടാലയിലെ സീലിയയും ചെയ്തുള്ളൂ.ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകയെ റൂമില്‍ നിന്നും വലിച്ചു പുറത്തിറക്കി ചെരുപ്പ് കൊണ്ട് കൊതി തീരും വരെ തല്ലി വെളിയിലിറക്കി വിട്ടു.

തന്നെ പിറന്നപടിയെയാണ് സീലിയ അടിച്ചു പുറത്തിറക്കിയത് എന്ന് ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകയായ ഷാര്‍ലറ്റ് അകംഫ്ര പരാതി കൊടുത്തെങ്കിലും പരാതിക്കാരി നിക്കര്‍ ധരിച്ചിരുന്നുവെന്ന് സാക്ഷി മൊഴികള്‍ ലഭിച്ചതോടെ പരാതിയുടെ ശക്തിയും കുറഞ്ഞു.

ടാലയിലെ ഡീര്‍പാര്‍ക്ക് പ്ലേസിലെ സാലിയാണ് അച്ചടക്കം ലംഘിച്ചു നടക്കുന്ന ഭര്‍ത്താവിന്റെ കൂടെ വലിഞ്ഞു കയറി വന്ന സഹപ്രവര്‍ത്തകയെ തല്ലിയിറക്കി ഭര്‍ത്താക്കന്‍മാര്‍ക്ക് ഗുണപാഠം നല്‍കി പ്രശസ്തയായിരിക്കുന്നത്.

സിറ്റി സെന്ററിലെ ഓഫിസില്‍ നടത്തിയ വര്‍ക്ക്‌പ്ലേസ് പാര്‍ട്ടിയില്‍ അവസാനിച്ചപ്പോള്‍ സീലിയയുടെ ഭര്‍ത്താവ് കീരാനും സഹപ്രവര്‍ത്തക ഷാര്‍ലറ്റ് അകംഫ്രയും മാത്രമാണ് അവശേഷിച്ചത്.പാവം ഷാര്‍ലറ്റിനാവ്‌ട്ടെ ഒരു വാഹനം പെട്ടന്ന് കിട്ടിയുമില്ല.സമയം അതിരു കടന്നതോടെ കീരാന്‍ സഹപ്രവര്‍ത്തകയെ വീട്ടിലേയ്ക്ക് ക്ഷണിച്ചു.ഭാര്യയോ ഗേള്‍ഫ്രെണ്ടോ ഉണ്ടോയെന്നു താന്‍ കീരാനോട് ചോദിച്ചപ്പോള്‍ തനിക്കുള്ളത് ;ഓപ്പണ്‍ റിലേഷന്‍ഷിപ്പ്’ആണെന്ന് കീരാന്‍ പറഞ്ഞെന്നാണ് ഷാര്‍ലറ്റ് പറയുന്നത്.

സഹപ്രവര്‍ത്തകനെ വിശ്വസിച്ചു വീട്ടിലെത്തി ബെഡ്‌റൂമില്‍ കയറി അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കതകില്‍ ആരോ ശക്തമായി ഇടിയ്ക്കുന്നത് കേട്ടെന്ന് ഷാര്‍ലറ്റ് പറയുന്നു.ഇതിനകം കീരാനാവട്ടെ ക്ഷീണം മൂലം തളര്‍ന്ന് ഉറങ്ങിപോയിരുന്നുവത്രെ!.വാതില്‍ തുറന്നപ്പോള്‍ ഇതാ നില്ക്കുന്നു രൂക്ഷനോട്ടത്തോടെ ഒരു സ്ത്രീ.;
നോട്ടം കണ്ട് ഞാന്‍ പേടിച്ചു പോയി.
അവള്‍ എന്നോട് റൂമില്‍ നിന്നിറങ്ങി പോകാന്‍ ആവശ്യപ്പെട്ടു,
ഞാന്‍ ഇറങ്ങിയില്ല.വസ്ത്രം ധരിക്കാന്‍ സമയം കിട്ടണമായിരുന്നു.അതിനു സമയം തന്നില്ല….അകംഫ്ര കോടതിയില്‍ പറഞ്ഞു.

ഇതേ സമയം മറ്റൊരാളെ കൂടി സീലിയാ വിളിച്ചു കൊണ്ടു വന്നു.എന്നോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു.ഇതിനിടെ ബഹളം കേട്ട് കീരാന്‍ എനിക്ക് വേണ്ടി വാദിച്ചു നോക്കിയെങ്കിലും കൂടുതല്‍ ക്രുദ്ധയായ സീലിയാ ‘എന്നെ രാക്ഷസിയെന്ന് വിളിക്കുകയും ദേഹമാസകാലം മര്‍ദ്ദിക്കുകയായിരുന്നു. ഞാന്‍ പുറത്തു പോകാന്‍ ശ്രമിച്ച് കൊണ്ടിരിക്കെ എന്നെ ചെരുപ്പ് ഉപയോഗിച്ച് തല്ലുകയായിരുന്നു.എത്ര തവണ തല്ലിയെന്ന് പറയാനാവില്ല.എന്റെ തല അവള്‍ ചെരുപ്പ് കൊണ്ട് അടിച്ചു പൊട്ടിച്ചു.ചോര ചീറ്റാന്‍ തുടങ്ങിയതോടെ ഞാന്‍ ഇറങ്ങി ഓടുകയായിരുന്നു.

വസ്ത്രം ധരിച്ചിരുന്നോ എന്നത് പോലും ഓര്‍മ്മയില്ലെന്ന് അകംഫ്ര കോടതിയോട് പറഞ്ഞു.

അവസാനം 999 ല്‍ വിളിച്ചപ്പോള്‍ ആംബുലന്‍സ് എത്തിയാണ് അകംഫ്ര അവിടെ നിന്നും രക്ഷപ്പെട്ട് ആശുപത്രിയിലെത്തിയത്.പിറ്റേന്നാള്‍ ബ്ലാക്ക് റോക്ക് സ്റ്റേഷനില്‍ പരാതിയും കൊടുത്തു.

തന്റെ തല തല്ലിപ്പൊട്ടിച്ച സീലിയായ്ക്ക് നല്ല ശിക്ഷ കൊടുക്കണം എന്നായിരുന്നു അകംഫ്രായുടെ ആവശ്യം.

തന്റെ ബെഡ് റൂമില്‍ അപ്രതീക്ഷിതമായി കണ്ട അന്യസ്ത്രീയോട് അയര്‍ലണ്ടിലെ ഏതു സ്ത്രീയും ചെയ്യുന്നതേ താനും ചെയ്തതുള്ളൂ എന്നായിരുന്നു സീലിയ കോടതിയോട് പറഞ്ഞത്.പത്തു പ്രാവശ്യമെങ്കിലും അകംഫ്രായോടു തുണിയും എടുത്തു പുറത്തു പോകാന്‍ പറഞ്ഞിട്ടും അവള്‍ കൂടാക്കിയില്ല.ലോഡ്ജ് മാനേജരെയും കൂട്ടി വന്നു പറഞ്ഞിട്ടും വക വെച്ചില്ല.പിന്നീടാണ് അറ്റകൈ പ്രയോഗം നടത്തിയതെന്ന് സീലിയ കോടതിയില്‍ പറഞ്ഞു.

ഇരുവരുടെയും വാദം കേട്ട കോടതി,സീലയയുടെ പ്രതീകരണം സ്വാഭാവികമാണെന്ന് നിരീക്ഷിച്ചു.എങ്കിലും ചെരുപ്പ് കൊണ്ട് അടിച്ച് വാദിയുടെ തല പൊട്ടിച്ചത് ശരിയായില്ലെന്നതിനാല്‍ സീലിയയ്ക്ക് 75 യൂറോ പിഴ ശിക്ഷ വിധിച്ചു.75 യൂറോ പോയാലും കുഴപ്പമില്ല തന്റെ ഭര്‍ത്താവിന്റെ വാക്ക് കേട്ട് ബെഡ് റൂമില്‍ കയറി ‘വ്യാപരിക്കാന്‍’ധൈര്യം കാണിച്ചവള്‍ക്കിട്ടു കൈനിറയെ തല്ലു കൊടുക്കാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് സീലിയ ഇപ്പോള്‍ !

Scroll To Top