Friday December 09, 2016
Latest Updates

മക്കളെ സ്‌കൂളില്‍ വിടാത്ത രക്ഷിതാവിന് 800 യൂറോ പിഴ !

മക്കളെ സ്‌കൂളില്‍ വിടാത്ത രക്ഷിതാവിന് 800 യൂറോ പിഴ !

ഡബ്ലിന്‍:മക്കളെ സ്‌കൂളില്‍ വിടാതെ വീട്ടില്‍ പിടിച്ചു വെച്ച രക്ഷിതാക്കള്‍ക്ക് ഡബ്ലിന്‍ കോടതി 800 യൂറോ പിഴ ശിക്ഷ വിധിച്ചു.സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന ഇവരുടെ 15 വയസുകാരന്‍ മകന്‍ സ്‌കൂള്‍ വര്‍ഷത്തിന്റെ 87 ശതമാനവും സ്‌കൂളില്‍ പോയില്ല.ഇളയ കുട്ടിയാവട്ടെ ആകെയുള്ള 167 ദിവസത്തില്‍ 110 ദിവസവും സ്‌കൂളില്‍ ഹാജരായില്ല.

കുട്ടികള്‍ക്ക് വൊമിറ്റിംഗ് ബഗും,ആസ്മയുമായിരുന്നുവെന്ന രക്ഷിതാക്കളുടെ വാദം തെളിവുകളുടെ അഭാവത്തില്‍ കോടതി തള്ളി.സ്‌കൂള്‍ ഹെഡ്മാസ്റ്ററും തെളിവ് നല്കാന്‍ എത്തിയിരുന്നു.ഇവരുടെ ചൈല്‍ഡ് ബനഫിറ്റ് അടക്കമുള്ള ആനുകൂല്യങ്ങള്‍ തടഞ്ഞിരിക്കുകയാണെന്നും ഇവരുടെ വീട്ടില്‍ ഹീറ്റിംഗ് സിസ്റ്റം പോലും ഇല്ലെന്നും കോടതി കണ്ടെത്തിയിരുന്നു.

ചൈല്‍ഡ് ആന്‍ഡ് ഫാമിലി എജന്‍സിയാണ് രക്ഷിതാവിന് എതിരെ കേസ് നല്കിയത്.കുട്ടികളെ പരിപാലിക്കാതിരുന്നതിന് നാനൂറു യൂറോ വീതം പിഴ അടയ്ക്കാനാണ് ഡബ്ലിന്‍ കോടതിയുടെ ഉത്തരവ് 

Scroll To Top