Tuesday December 06, 2016
Latest Updates

കൈമുറിഞ്ഞ കേസില്‍ പരിചാരകയ്ക്ക് 500,000 യൂറോ നഷ്ടപരിഹാരം

കൈമുറിഞ്ഞ കേസില്‍ പരിചാരകയ്ക്ക് 500,000 യൂറോ നഷ്ടപരിഹാരം

സ്ലൈഗോ:ഹോട്ടലില്‍ വെള്ളം നിറയ്ക്കുന്ന ജഗ്ഗ് പൊട്ടി കൈ മുറിഞ്ഞ പരിചാരകയ്ക്ക് 500,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ലെയ്ട്രിമിലെ ലക്ഷ്വറി ഹോട്ടലായ ലോ റയാനില്‍ ജോലി ചെയ്തിരുന്ന ഫ്രഞ്ച് യുവതി സോഫി കായ്‌ലന്‍ഡി (42)നാണ് കോടതി നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.

2007 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹോട്ടലില്‍ വച്ച് ജഗ്ഗില്‍ വെള്ളം നിറയ്ക്കവെ ജഗ്ഗ് പൊട്ടുകയായിരുന്നു. ചില്ലുകൊണ്ട് വലതു തള്ള വിരലില്‍ ആഴത്തില്‍ മുറിവേറ്റ കായ്‌ലന്‍ഡിന് ധാരാളം രക്തം നഷ്ടപ്പെടുകയും ചെയ്തു. ഓപ്പറേഷനു ശേഷം വിരലില്‍ സപ്പോര്‍ട്ടര്‍ ഇടേണ്ടിവരികയും ചെയ്തു.

തുടര്‍ന്ന് ഹോട്ടലിനെതിരെയും ജഗ്ഗ് നിര്‍മ്മാതാക്കളായ ഇംഗ്ലിഷ് കമ്പനികള്‍ Bunzl Outsourcing Ltd, Utopia Tableware Ltd എന്നിവയ്‌ക്കെതിരെയും ഇവര്‍ കേസ് നല്‍കുകയായിരുന്നു. ജോലി ചെയ്യാന്‍ പറ്റാത്ത വണ്ണം സംഭവം കായ്‌ലന്‍ഡിന്റെ ജീവിതത്തെ മാറ്റി മറിച്ചു എന്നു ബോധ്യപ്പെട്ട കോടതി നഷ്ടപരിഹാരം വിധിക്കുകയായിരുന്നു

Scroll To Top