Tuesday December 06, 2016
Latest Updates

കള്ളുണ്ടാക്കാനും കോഴ്സ്; പഠനം അയര്‍ലണ്ടില്‍ !

കള്ളുണ്ടാക്കാനും കോഴ്സ്; പഠനം അയര്‍ലണ്ടില്‍ !

കാര്‍ലോ :അയര്‍ലണ്ടില്‍ ആദ്യമായി കള്ളുണ്ടാക്കാന്‍ പഠിപ്പിക്കുന്ന കോഴ്സ്. മദ്യ വ്യവസായത്തിന് കൂടുതല്‍ തൊഴിലാളികളെ ആവശ്യമായിരിക്കുന്ന സാഹചര്യത്തിലാണ് കാര്‍ലോയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബ്രൂയിങ് ആന്‍ഡ് ഡിസ്റ്റിലിങ് എന്ന വിഷയത്തില്‍ നാലു വര്‍ഷത്തെ ഓണേഴ്സ് ഡിഗ്രി കോഴ്സ് പഠിപ്പിക്കുന്നത്. അടുത്ത സെപ്റ്റംബര്‍ മാസം മുതല്‍ കോഴ്സ് ആരംഭിക്കും.
18 ഇടങ്ങളിലാണ് കോഴ്സ് നടത്തുക. യീസ്റ്റ് ബയോളജി, ബ്രൂയിങ് പ്രോസസ്, ഡിസ്റ്റില്‍ഡ് സ്പിരിറ്റ്സ് പ്രൊഡക്ഷന്‍ എന്നിവയില്‍ കോഴ്സ് പരിശീലനം നല്‍കും.
മദ്യ വ്യവസായം ഇന്ന് അയര്‍ലണ്ടിലെ ഏറ്റവും വലിയ വ്യവസായങ്ങളില്‍ ഒന്നാണ്. ഇവിടെ ഉണ്ടാക്കുന്ന മദ്യത്തിന്റെ 95%വും കയറ്റുമതി ചെയ്യുകയാണ് ചെയ്യുന്നത്. നിലവില്‍ 28 ഡിസ്റ്റിലറികളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. 2025ഓടെ ചെറുകിട മദ്യവ്യവസായ ശാലകള്‍ 100 എണ്ണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll To Top