Wednesday September 20, 2017
Latest Updates

ഓടുന്ന ബൈക്കില്‍ ലൈംഗീകവേഴ്ച്ച …ഗോവന്‍ എം എല്‍ എയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു 

ഓടുന്ന ബൈക്കില്‍ ലൈംഗീകവേഴ്ച്ച …ഗോവന്‍ എം എല്‍ എയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു 

ഗോവയിലെ റോഡില്‍ ഓടികൊണ്ടിരിക്കുന്ന ബൈക്കില്‍ ലൈംഗിക വേഴ്ച്ചയിലേര്‍പ്പെട്ടവരെ പൊലീസ് പിടികൂടി. ഇവരുടെ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.ഗോവയിലെ ഹൈവയിലൂടെ വെറും ടീഷര്‍ട്ട് മാത്രം ധരിച്ച് ബൈക്കോടിക്കുന്നയാള്‍ ലൈംഗിക വേഴ്ച്ചയിലേര്‍പ്പെടുന്നതാണ് ചിത്രം.ഗോവയിലെ സെന്റ് ആന്‍ഡ്രേ മണ്ഡലത്തിലെ ബിജെപി എം എല്‍ എ വിഷ്ണു സൂര്യ വാഘ് ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വാര്‍ത്തയായത്

ബൈക്ക് റൈഡിനൊപ്പം സെക്‌സും ആസ്വദിക്കാം.. ആരും നിങ്ങളെ തടയില്ല.. ഇതാണ് ഗോവ.. പട്ടാപകലിലെ ഒരു രംഗം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ബിജെപി എം എല്‍ എ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് ഗോവയിലെ മന്‍ഡോവി ബ്രിഡ്ജില്‍ വെച്ചാണ് സെക്‌സ് ഷോ.

ഒരു പൊലീസുകാരനും അവരെ തടഞ്ഞില്ലെന്നും അതിലൂടെ നടന്നുപോകുന്നയാളാണ് ചിത്രം പകര്‍ത്തിതെന്നും എം എല്‍ എ  പറയുന്നു. ചിത്രം വൈറലായതോടെ ബൈക്കിന്റെ നമ്പര്‍ ഉപയോഗിച്ച് പൊലീസ് ‘സാഹസിക റൈഡര്‍മാരെ’ പിടികൂടുകയായിരുന്നു. ബൈക്ക് മധ്യപ്രദേശില്‍ നിന്നുള്ള കമിതാക്കള്‍ വാടകയ്‌ക്കെടുക്കുയായിരുന്നെന്ന് ഉടമ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപമര്യാദയായി തങ്ങള്‍ ബൈക്ക് ഓടിച്ചെന്ന് ഇവര്‍ സമ്മതിച്ചു. പൊലീസ് ഇവരില്‍ നിന്നും 1000 രൂപ പിഴ ഈടാക്കി.

Scroll To Top