Saturday November 18, 2017
Latest Updates

നടക്കാനിറങ്ങിയ യുവാവിന് ലഭിച്ചത്,50,000 യൂറോ വിലവരുന്ന കൊക്കെയ്ന്‍

നടക്കാനിറങ്ങിയ യുവാവിന് ലഭിച്ചത്,50,000 യൂറോ വിലവരുന്ന കൊക്കെയ്ന്‍

കാസില്‍ബാര്‍ : നടക്കാനിറങ്ങിയപ്പോള്‍ ഒരു കിലോ കൊക്കെയ്ന്‍ കൈയ്യില്‍ കിട്ടിയതിന്റെ ഷോക്കിലാണ് അമേരിക്കന്‍ ടൂറിസ്റ്റായ ടോമി സ്‌ക്ലാത്തര്‍.ബിച്ചില്‍ നടക്കാനിറങ്ങിയ യുവാവിന് വിപണിയില്‍ 50000 യൂറോ വില വരുന്ന മയക്കുമരുന്നാണ് കളഞ്ഞുകിട്ടിയത്.വീണ് കിട്ടിയ ‘ലോട്ടറി’ ഗാര്‍ഡയെ ഏല്‍പ്പിച്ചെങ്കിലും യുവാവ് ആകെ പരിഭ്രാന്തിയില്‍ത്തന്നെയാണ്.

കൗണ്ടി മേയോയിലെ അച്ചില്‍ ദ്വീപിലെ മിനോണ്‍ ക്ലിഫ്സില്‍ ഉല്ലാസപര്യടനത്തിലായിരുന്നു യുവാവ്. കുറച്ചുദൂരം നടന്നതിനു ശേഷം ഒരു പാറയില്‍ ഇരുന്നു. അപ്പോഴാണ് പ്ലാസാറ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ മയക്കുമരുന്ന് കിട്ടിയത്. പഴയ വീഡിയോ കാസറ്റിന്റെ വലിപ്പത്തില്‍ കറുപ്പും വെളുപ്പും കലര്‍ന്ന പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു സാധനം. ഉടന്‍ ബന്ധുക്കളെ വിവരം അറിയിച്ചു.അവരാണ് ഗാര്‍ഡയെ ബന്ധപ്പെട്ടത്.ഗാര്‍ഡയെത്തി പായ്ക്കറ്റുമായി പോയി.

ഒരു കിലോ കൊക്കെയ്നായിരുന്നു ഉണ്ടായിരുന്നതെന്ന് ഗാര്‍ഡ സ്ഥിരീകരിച്ചു.വിപണിയില്‍ 50000 യൂറോ വില വരുന്നതാണ് ഇതെന്നും ഗാര്‍ഡ വ്യക്തമാക്കി.ആ പരിസരമെല്ലാം അരിച്ചുപെറുക്കിയെങ്കിലും മറ്റു തുമ്പുകളൊന്നും ഗാര്‍ഡയ്ക്ക് ലഭിച്ചില്ല. വലിയ ഏതോ ഇടപാടിന്റെ ഭാഗമാണ് ഈ സാധനമെന്നും അയര്‍ലണ്ടിലേക്കെത്തുന്നതിനിടെ അല്‍സമയം അവിടെ പെട്ടുപോയതാകാമെന്നുമാണ് ഗാര്‍ഡ കരുതുന്നത്.

Scroll To Top