Wednesday December 07, 2016
Latest Updates

ബ്രെക്‌സിറ്റ് വോട്ടെണ്ണല്‍ തുടങ്ങി,അവസാന സര്‍വേയില്‍ 54 ശതമാനം പേരും ഇ യൂ വില്‍ തുടരുന്നതിനെ അനുകൂലിച്ചു

ബ്രെക്‌സിറ്റ് വോട്ടെണ്ണല്‍ തുടങ്ങി,അവസാന സര്‍വേയില്‍ 54 ശതമാനം പേരും ഇ യൂ വില്‍ തുടരുന്നതിനെ അനുകൂലിച്ചു

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമോ എന്നു തീരുമാനിക്കുന്ന നിര്‍ണായക ഹിതപരിശോധന സമാപിച്ചു.. 28 അംഗ യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്റെ ഭാവി തീരുമാനിക്കാന്‍ 465 ലക്ഷം വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തെിയത്. പ്രമുഖ ഏജന്‍സിയായ Ipsos MORI യുടെ എക്‌സിറ്റ് പോള്‍ പ്രവചനം അനുസരിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിന് അനുകൂലമായിരിക്കും ജനഹിതം എന്നാണ് സൂചന. വോട്ടിങ്ങിനിടയില്‍ നടന്ന ഓണ്‍ലൈന്‍ സര്‍വേയില്‍ 54 ശതമാനം യൂണിയനില്‍ തുടരുന്നതിനെയും 46 ശതമാനം വിടുന്നതിനെയും അനുകൂലിച്ചു. കഴിഞ്ഞ ദിവസത്തെ വോട്ടിങ് സൂചനകളും ഇ.യുവില്‍ തുടരുന്നതിന് അനുകൂലമാണ്.

വെള്ളിയാഴ്ച രാവിലെ അന്തിമഫലം പുറത്തുവരും. പ്രാദേശിക സമയം രാവിലെ ഏഴു മുതല്‍ രാത്രി 10 വരെയായിരുന്നു വോട്ടെടുപ്പ്. അതിനിടെ, ബ്രിട്ടന്‍ ഇ.യുവില്‍ തുടരുമോ എന്ന ആശങ്കകള്‍ക്കിടെ ഏഷ്യയില്‍ എണ്ണവില ഉയര്‍ന്നു. ഓഹരിവിപണിയിലും ഇതിന്റെ പ്രതിഫലനം ഉണ്ടായി. യൂറോപ്യന്‍ ഓഹരി വിപണി ഉയര്‍ന്നുനിന്നു. പോളിങ് ദിനത്തില്‍ പൗണ്ടിന്റെ മൂല്യം ഉയര്‍ന്നപ്പോള്‍ വ്യാപാരം ദുര്‍ബലമായി.

Scroll To Top