Wednesday February 22, 2017
Latest Updates

നോ വോട്ട് കീറികളഞ്ഞ കൌണ്ടിംഗ് ഓഫിസറെ ജോലിയില്‍ നിന്നും ഒഴിവാക്കി 

നോ വോട്ട് കീറികളഞ്ഞ കൌണ്ടിംഗ് ഓഫിസറെ ജോലിയില്‍ നിന്നും ഒഴിവാക്കി 

സ്ലൈഗോ:സ്വവര്‍ഗ വിവാഹ റഫറണ്ടത്തില്‍ നോ വോട്ടുകള്‍ രാജ്യവ്യാപകമായി കീറികളയുകയും നശിപ്പിക്കുകയും ചെയ്യുന്നതായീ പരാതിയുയരുന്നു.ചില കൌണ്ടിംഗ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ നടന്നതായി പറയപ്പെടുന്നു.സ്ലൈഗോയില്‍ ബാലറ്റ് പേപ്പറുകള്‍ കീറി കളഞ്ഞു എന്നാരോപിച്ച് ഒരു ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പുറത്താക്കി.നോ പക്ഷക്കാര്‍ പരാതി നല്കിയതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.

എല്ലാ രാഷ്ട്രീയകക്ഷികളും ഒരേ ചേരിയില്‍ ആയതിനാല്‍ നോ പക്ഷക്കാര്‍ക്ക് രാജ്യത്തെ പല സ്ഥലങ്ങളിലും കൌണ്ടിംഗ് ഏജന്റുമാര്‍ പോലും ഇല്ലായിരുന്നു.ഇന്നലെ പോളിംഗ് കേന്ദ്രങ്ങളിലും ഇതേ അവസ്ഥയായിരുന്നു.ഇത് പല സ്ഥലങ്ങളിലും യെസ് പക്ഷക്കാര്‍ മുതലാക്കിയതായാണ് സൂചനകള്‍.ഡബ്ലിനില്‍ നോ പക്ഷത്തിന് താരതമ്യേനെ മികച്ച സാന്നിധ്യമുള്ള റാനില,ക്രംലിന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോലും 95 % വോട്ടാണ് യെസ് പക്ഷത്തിന് അനുകൂലമായി വന്നിരിക്കുന്നത് 

സ്ലൈഗോയില്‍ കൌണ്ടിംഗ് ടീമിലുള്ള യുവാക്കളായ ഉദ്യോഗസ്ഥര്‍ ബാലറ്റ് പേപ്പറുകള്‍ കീറികളയുന്നു എന്നായിരുന്നു നോ പക്ഷക്കാരുടെ ആരോപണം.എന്നാല്‍ അസാധുവായ ഒരു ബാലറ്റ് പേപ്പര്‍ മാത്രമേ കീറിയുള്ളൂ എന്നാണ് ലോക്കല്‍ റിട്ടേണിംഗ് ഓഫിസര്‍ അവകാശപ്പെട്ടത് 

Scroll To Top