Tuesday November 21, 2017
Latest Updates

ഹെലികോപ്ടര്‍ അപകടം;അന്ത്യ സംഭാഷണം പുറത്തുവിട്ട അന്വേഷണ സംഘത്തിന്റെ നടപടി വിവാദത്തില്‍

ഹെലികോപ്ടര്‍ അപകടം;അന്ത്യ സംഭാഷണം പുറത്തുവിട്ട അന്വേഷണ സംഘത്തിന്റെ നടപടി വിവാദത്തില്‍

ഡബ്ലിന്‍ : ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ട ജീവനക്കാരുടെ അന്ത്യനിമിഷ സംഭാഷണം പുറത്തുവിട്ട അന്വേഷണ സംഘത്തിന്റെ നടപടി വിവാദത്തില്‍. അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിനുള്ളിലെ കോക്പിട് റിക്കോര്‍ഡ് ചെയ്ത രണ്ടു മിനിറ്റിലെ മുഴുനീള സംഭാഷണമാണ് എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റികേഷന്‍ യൂനിറ്റ് ഓഫ് അയര്‍ലണ്ട് പുറത്തുവിട്ടത്.

മാര്‍ച്ച് 14ന് മേയോ മുനമ്പിലെ ബ്ലാക് റോക്ക് ദ്വീപിലാണ് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് നാല് പേരുടെ ജീവനെടുത്തത്.
ഇന്റര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് എയര്‍ലൈന്‍സ് പൈലറ്റ്സ് അസോസിയേഷന്‍,യൂറോപ്യന്‍ കോക്പിറ്റ് അസോസിയേഷന്‍ എന്നി സംഘടനകള്‍ അതിശക്തമായ വിമര്‍ശനവുമായി രംഗത്തുവന്നുകഴിഞ്ഞു.യാതോരു നീതീകരണമില്ലാത്തതും അനാവശ്യവുമാണ് സംഭാഷണം പുറത്തുവിട്ട നടപടിയെന്നു ഇവര്‍ പറഞ്ഞു.

മാത്രമല്ല ഇരകളുടെ കുടുംബത്തിന് ദോഷകരമായ സംഗതികളാണ് ഇതിന്റെ ഉള്ളടക്കം.വാണിജ്യ നാവിക രംഗത്തിന്റെയാകെ വിശ്വസ്യതയ്ക്ക് ഭംഗം വരുത്തുന്ന സംഗതി ഇതിലൂടെയുണ്ടായെ്ന്നും സംഘടനകള്‍ ആരോപിച്ചു.

വൈമാനിക മേഖലയിലെ അന്താരാഷ്ട്ര തത്വങ്ങള്‍ ഇക്കാര്യത്തില്‍ ലംഘിക്കപ്പെട്ടതായി ഐറിഷ് പൈലറ്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ഇവാന്‍ കുള്ളന്‍ പ്രതികരിച്ചു.എന്നാല്‍, ആരേയും പ്രതി സ്ഥാനത്താക്കാനല്ല മറിച്ച് സുരക്ഷിതത്വം സംബന്ധിച്ച കാര്യങ്ങളായതുകൊണ്ട് മാത്രമാണ് സംഭാഷണം പുറത്തുവിട്ടതെന്നു അന്വേഷണ സംഘം വ്യക്തമാക്കുന്നു.ഏതായാലും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അന്തിമ റിപോര്‍ട് പൂര്‍ണ രൂപത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ഇത്രയും സംഗതികള്‍ അതിനുമുമ്പ് പുറത്തുവന്നുവെന്നേയുള്ളു. അതില്‍ വിവാദത്തിന് കാര്യമില്ലെന്നു ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Scroll To Top