Saturday December 10, 2016
Latest Updates

കൂടിയ വാടകയ്ക്ക് വീടുകള്‍ വിപണിയിലേയ്ക്ക്,അയര്‍ലണ്ടിലെ ജീവിത ചെലവ് കുതിച്ചുയരുന്നു 

കൂടിയ വാടകയ്ക്ക്  വീടുകള്‍ വിപണിയിലേയ്ക്ക്,അയര്‍ലണ്ടിലെ ജീവിത ചെലവ് കുതിച്ചുയരുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ജീവിത ചിലവില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ടുകള്‍.വീട്ടുവാടകയിലും കാര്‍ഇന്‍ഷ്വറന്‍സ് പ്രീമിയം നിരക്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.വരും മാസങ്ങളില്‍ ഈ നിരക്കുകള്‍ വീണ്ടും വര്‍ദ്ധിക്കും എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നുണ്ടെങ്കിലും ഒക്ടോബര്‍ മാസം മുതല്‍ വാടകവീടുകളുടെ ലഭ്യത കൂടുന്നതായും വിദഗ്ദര്‍ പറയുന്നുണ്ട്.ബജറ്റും,തിരഞ്ഞെടുപ്പും അടുത്തതോടെ വീടുകള്‍ വാങ്ങുന്നത് തല്‍ക്കാലത്തേയ്ക്ക് മാറ്റി വെച്ചവര്‍ ഏറെയാണ്.അടുത്ത സര്‍ക്കാരിന്റെ നയങ്ങളും ബജറ്റ് നിര്‍ദേശങ്ങളും ഭവന വില കുറച്ചേക്കുമെന്ന ധാരണയില്‍ വില്‍ക്കാനിട്ടിരുന്ന പല വീടുകളും വാടക വിപണിയില്‍ വന്നു തുടങ്ങി.

വാടക വിപണിയിലെ ഉയര്‍ന്ന നിരക്കുകളും വീട്ടുടമകളെ വില്‍പ്പനയില്‍ നിന്നും പിന്തിരിപ്പിക്കുന്നെണ്ടെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരുടെ വക്താവ് പറഞ്ഞു.സ്വകാര്യ വീടുകളുടെ വാടക നിരക്ക്,കഴിഞ്ഞ മാസത്തെ 1.2 ശതമാനം ഉള്‍പ്പടെ, മുന്‍ വര്‍ഷത്തേക്കള്‍ 10.3 ശതമാനം വര്‍ദ്ധിച്ചു. ലോക്കല്‍ അതോറിയുടെ വീടുകള്‍ക്ക് വാടക 0.7 ശതമാനും വര്‍ദ്ധനവ് രേഖപ്പെടുത്തിയെങ്കിലും, ഇപ്പോഴും വാടക കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരു ശതമാനം കുറവാണ്.

 

കാര്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം മുന്‍ വര്‍ഷത്തേക്കാള്‍ 26.7 ശതമാനം കൂടുതല്‍ ചിലവേറിയതായി മാറിയിരിക്കുന്നു. പ്രീമിയം നിരക്കില്‍ സപ്തംബറില്‍ മാത്രം 2.6 ശതമാനം വര്‍ദ്ധനവ് ഉണ്ടായി. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുളളില്‍ 25 ശതമാനം വര്‍ദ്ധനവാണ് കാര്‍ പ്രീമിയം തുകയില്‍ ഉണ്ടായിരിക്കുന്നത്. വീട്ട് ഇന്‍ഷ്വറന്‍സിന്റെ ചിലവുകള്‍ മുന്‍വര്‍ഷത്തേക്കാള്‍ 6.5 ശതമാനം വര്‍ദ്ധിച്ചു.ക്രൂഡ് ഓയിലിന്റെ വിലയില്‍ വലിയ കുറവ് ഉണ്ടായിട്ടും. വൈദ്യുതിയ്ക്കും ഗ്യാസിനും 2011 ഡിസംബറില്‍ രേഖപ്പടുത്തിയതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് നില നില്‍ക്കുന്നത്. 

ജനങ്ങളുടെ പ്രാഥമിക പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാനാവാതെയാണ് സര്‍ക്കാര്‍ ഇലക്ഷന് വേണ്ടി തയാറെടുക്കുന്നത്.എന്നാല്‍ മൈക്കില്‍ നൂനന്‍ എന്ന ധനമന്ത്രിയുടെ ബലത്തില്‍ മാന്ത്രിക പദ്ധതികള്‍ പ്രഖ്യാപിച്ച് വീണ്ടും ജയിച്ചു വരാനാണ് സര്‍ക്കാര്‍ പക്ഷത്തിന്റെ നീക്കം.

Scroll To Top