Saturday December 10, 2016
Latest Updates

ജൂലൈയില്‍ കോര്‍ട്ടാന ആന്‍ഡ്രോയിഡിലെത്തുമെന്ന് മൈക്രോസോഫ്റ്റ്

ജൂലൈയില്‍ കോര്‍ട്ടാന ആന്‍ഡ്രോയിഡിലെത്തുമെന്ന് മൈക്രോസോഫ്റ്റ്

മൈക്രോസോഫ്റ്റിന്റെ കോര്‍ട്ടാന ജൂലൈയില്‍ മൊബൈല്‍ ഫോണുകളില്‍ എത്തുമെന്ന് കമ്പനി അറിയിച്ചു. ആപ്പിളിന്റെ `സിരി`, ഗൂഗിളിന്റെ `ഗൂഗിള്‍ നൗ` എന്നീ വിര്‍ച്വല്‍ അസിസ്റ്റന്റ് സര്‍വ്വീസുകള്‍ക്കുള്ള മൈക്രോസോഫ്റ്റിന്റെ ബദലാണ് കോര്‍ട്ടാന.
കോര്‍ട്ടാനയുടെ ബീറ്റാ പതിപ്പ് ആന്‍ഡ്രോയിഡിലും ഐഒഎസിലും എത്താനൊരുങ്ങുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാലിപ്പോള്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വ്യക്തമാക്കിയിരിക്കുകയാണ്.

ജൂലായില്‍ ആയിരിക്കും കോര്‍ട്ടാന ആന്‍ഡ്രോയിഡിലും ഐഒഎസിലും എത്തുകയെന്ന് മൈക്രോസോഫ്റ്റ് ബ്ലോഗ് പോസ്റ്റില്‍ അറിയിക്കുന്നു. എന്നാല്‍ ഏതുദിവസമാകുമെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. വിന്‍ഡോസ് 10 പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ കംപാനിയന്‍ ആപ്ലിക്കേഷനായി ഉപയോഗിക്കാനാവുന്ന സോഫ്റ്റ്‌വെയറാണ് കോര്‍ട്ടാന.

കാലിഫോര്‍ണിയയില്‍ നടന്ന `ബില്‍ഡ് 2014` വേദിയില്‍ , വിന്‍ഡോസ് ഫോണ്‍ പ്രോഗ്രം വൈസ് പ്രസിഡന്റ് ജോ ബെല്‍ഫിയോര്‍ ആണ് കോര്‍ട്ടാന ആദ്യമായി അവതരിപ്പിച്ചത്. വിന്‍ഡോസ് 8.1 ന്റെ ഭാഗമായി കോര്‍ട്ടാന നേരത്തെ ഉപഭോക്താക്കളില്‍ എത്തിയിരുന്നു.

 

Scroll To Top