Sunday December 11, 2016
Latest Updates

കേരളത്തില്‍ ദേശീയ ഗെയിംസിലും നടന്നത് കോടികളുടെ അഴിമതിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

കേരളത്തില്‍ ദേശീയ ഗെയിംസിലും നടന്നത് കോടികളുടെ അഴിമതിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

കേരളത്തില്‍ നടന്ന 35ആമത് ദേശീയ ഗെയിംസില്‍ വന്‍ ക്രമക്കേട് നടന്നതായി പുറത്തുവന്ന വാര്‍ത്തകള്‍ ശരിവക്കുന്ന തരത്തില്‍ ഓഡിറ്റ് റിപ്പോര്‍ട്ട്. ഗെയിംസിന്റെ വരവുചെലവു കണക്കുകള്‍ പരിശോധിച്ച സംസ്ഥാന ഓഡിറ്റ് വകുപ്പ് ധനവകുപ്പിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയത്. ഗെയിംസ് വില്ലേജിലേക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിലടക്കം വന്‍ ക്രമക്കേട് നടന്നതായി നേരത്തേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗെയിംസ് വില്ലേജില്‍ സ്ഥാപിക്കാനായി ചെമ്പിലുള്ള (കോപ്പര്‍) ദീപശിഖയുടെ വിലകൊടുത്ത് ഇരുമ്പ് ദീപശിഖ വാങ്ങിയതടക്കമുള്ള ക്രമക്കേടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംസ്ഥാന ഓഡിറ്റ് വകുപ്പും ഗെയിംസ് സെക്രട്ടേറിയേറ്റും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഓഡിറ്റ് നടത്തിയതെന്നാണ് ആരോപണം. ലോക്കല്‍ ഫണ്ട് ഓഡിറ്റ് നിയമപ്രകാരം പരിശോധന നടത്തുനതിനു മുന്നോടിയായി വകുപ്പ് മേധാവിയേയും ഓഡിറ്റ് നടത്തുന്ന ഉദ്യോഗസ്ഥരെയും വിളിച്ചുകൂട്ടി എന്‍ട്രി കോണ്‍ഫറന്‍സ് നടത്തേണ്ടതുണ്ട്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുന്‍പായി സ്ഥാപനത്തിന്റെ മേധാവിയെ റിപ്പോര്‍ട്ട് കാണിച്ച് ഒപ്പു വയ്ക്കുകയും, ഇക്കാര്യങ്ങള്‍ മിനിട്‌സില്‍ രേഖപ്പെടുത്തുകയും വേണം. ദേശീയ ഗെയിംസിന്റെ ഓഡിറ്റിങ്ങില്‍ ഇതു പാലിക്കപ്പെട്ടില്ലെന്നും, 17 പേര്‍ നടത്തിയ ഓഡിറ്റ് വിശദാംശങ്ങള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പെരുമ്പാവൂരില്‍വച്ച് ഏകോപിപ്പിച്ചു നല്‍കുകയായിരുന്നൂം ഗെയിംസ് സെക്രട്ടേറിയേറ്റ് ആരോപിക്കുന്നു.

ഇതിനിടെ കരാറിനായി കെട്ടിവച്ച നിരതദ്രവ്യം മടക്കിലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഗെയിംസിനുവേണ്ടി കരാര്‍പണികള്‍ ഏറ്റെടുത്തവരും പ്രതിഷേധവുമായി രംഗത്തെത്തി. ആകെത്തുകയുടെ 10 ശതമാനമാണ് നിരതദ്രവ്യമായി കെട്ടി വയ്‌ക്കേണ്ടത്. ഗെയിംസ് വില്ലേജിലെ സാധനങ്ങള്‍ ലേലം ചെയ്തു വിറ്റശേഷം പണം നല്‍കാമെന്നാണ് ഇവര്‍ക്ക് മറുപടി ലഭിച്ചത്.

 

Scroll To Top